തിരുവനന്തപുരം: 'പ്രണയം' എന്ന 2680 പേജുകളുള്ള ബൃന്ദയുടെ ബൃഹദ്കവിത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രകാശനം ചെയ്തു. ബൃന്ദ രചിച്ച ഈ ബൃഹദ് കാവ്യം മലയാളത്തിന്റെ പ്രണയോപനിഷത്താണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രണയം എന്ന ഏക വിഷയം പ്രമേയമാക്കിയ കവിതയാണിത്.
തിരുവനന്തപുരത്തു നടന്ന പ്രകാശനച്ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം ആര്‍. തമ്പാന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി . ബൃന്ദ, ഡോ. ബി. എസ്. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഥ, കവിത, നോവല്‍ , ലേഖനങ്ങള്‍, ബാലസാഹിത്യം, പുരാണം, ജീവചരിത്രം, ഓര്‍മ, പുനരാഖ്യാനങ്ങള്‍ തുടങ്ങിയവയിലായി 80 പുസ്തകങ്ങള്‍ ബൃന്ദ രചിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും റിക്കോര്‍ഡുകളും നേടിയ ബൃന്ദ 36 പുസ്തകങ്ങള്‍ ഒരുമിച്ചു പ്രകാശനം ചെയ്തു ശ്രദ്ധേയയായിട്ടുണ്ട്.

Comments