More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ചൂരല്‍മലയ്‌ക്കു ശേഷം കള്ളാടിയും: നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്‌ക്കുന്നുവോ?

Authored by Web Desk | Last updated: 09 Jul 2026, 12:50 AM | 1 min read

Print
ചൂരല്‍മലയ്‌ക്കു ശേഷം കള്ളാടിയും: നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്‌ക്കുന്നുവോ?

കല്‍പ്പറ്റ: 2024-ല്‍ കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനു മുന്നുതന്നെ, കഴിഞ്ഞദിവസം വയനാടിനെ ഞെട്ടിച്ച്‌ വീണ്ടുമൊരു വന്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നു. ഇത്തവണ ജലമര്‍ദം മൂലം കുന്നിടിഞ്ഞതിനൊപ്പം തുരങ്കപാത നിര്‍മാണക്കമ്പനി കള്ളാടി മീനാക്ഷിപ്പാലത്തിനു സമീപം കുന്നുകൂട്ടിയിട്ട നിര്‍മാണാവശിഷ്‌ടങ്ങളും മണ്ണും മലവെള്ളപ്പാച്ചിലായി കുതിച്ചെത്തുകയായിരുന്നു. ഈ മനുഷ്യനിര്‍മിത ദുരന്തത്തില്‍ ഇതുവരെ മൂന്നുപേര്‍ മരിക്കുകയും ഏഴിലധികം ആളുകളെ കാണാതാവുകയും ചെയ്‌തു. പശ്‌ചിമഘട്ടത്തിന്റെ അതീവ പരിസ്‌ഥിതിലോലമായ ഈ മേഖലയുടെ ഭൂമിശാസ്‌ത്രപരമായ ഘടന കഠിനമായ പാറകളും കട്ടികുറഞ്ഞ മണ്ണും നിറഞ്ഞതാണ്‌. കാലങ്ങളായി തുടരുന്ന വനനശീകരണവും വന്‍തോതിലുള്ള റിസോര്‍ട്ട്‌ നിര്‍മാണങ്ങളും പാറഖനനവും വയനാടിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ തകര്‍ത്തു കഴിഞ്ഞു.

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമെന്നോണം 2020-ല്‍ വിഭാവനം ചെയ്യപ്പെട്ട്‌, 2025 ഓഗസ്‌റ്റില്‍ നിര്‍മാണമാരംഭിച്ച ഇരട്ടത്തുരങ്ക പദ്ധതിയാണ്‌ ഇപ്പോള്‍ ചോദ്യമുനയിലായിരിക്കുന്നത്‌. പശ്‌ചിമഘട്ടത്തിലെ അപകടസാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകളിലൂടെ കടന്നുപോകുന്ന ഈ തുരങ്കപദ്ധതി ശാസ്‌ത്രീയമായ പഠനങ്ങള്‍ നടത്താതെയാണു നടപ്പിലാക്കിയതെന്നാണ്‌ ആക്ഷേപം. കഴിഞ്ഞദിവസം മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പ്രദേശം പരിസ്‌ഥിതി ദുര്‍ബലമായ കാമല്‍ ഹമ്പ്‌ മലനിരയുടെ ഭാഗമാണെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

മീനാക്ഷി പാലത്തില്‍നിന്ന്‌ ഏകദേശം എട്ടു കിലോമീറ്റര്‍ അകലത്തില്‍ മാത്രമാണ്‌ 2024-ല്‍ അനേകരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന പുഞ്ചിരിമട്ടം. കാമല്‍ ഹമ്പ്‌ മലനിരയില്‍ ഉള്‍പ്പടുന്നതാണ്‌ ഈ സ്‌ഥലവും. ജൈവവൈവിധ്യത്തിന്‌ പ്രസിദ്ധമായ കാമല്‍ ഹമ്പ്‌ മലനിരയിലുള്ള പ്രദേശങ്ങളില്‍ 1960 മുതല്‍ നിരവധി തവണ ഉരുള്‍ പൊട്ടിയിട്ടുണ്ട്‌. 1984-ലും 2019-ലും 2020-ലും മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും പാതാറും പുഞ്ചിരിമട്ടത്തിന്‌ ഏറെ അകലെയല്ല. 2019 ഓഗസ്‌റ്റ്‌ എട്ടിന്‌ ഉരുള്‍ദുരന്തമുണ്ടായ പുത്തുമല, മീനാക്ഷി പാലത്തിന്റെ സമീപപ്രദേശമാണ്‌. വയനാടിനെ നടുക്കിയ ദുരന്തങ്ങളെയും പരിസ്‌ഥിതിസംഘടനകളുടെ എതിര്‍പ്പിനെയും അവഗണിച്ചാണ്‌ കള്ളാടി-ആനക്കാംപൊയില്‍ ഇരട്ട തുരങ്കപാത പദ്ധതിയുമായി കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടുപോയത്‌. വനം-പരിസ്‌ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്‌തുതകള്‍ മറച്ചുവച്ചും നേടിയതാണ്‌ പദ്ധതിയുടെ പരിസ്‌ഥിതി അനുമതിയെന്നാണു പ്രകൃതിസംരക്ഷണ സമിതിയുടെ നിലപാട്‌. വയനാടിനെ ഇനിയും ദുരന്തഭൂമിയാക്കാന്‍ വിട്ടുകൊടുത്തുകൂടാ. ഇനി വേണ്ടത്‌ പരിസ്‌ഥിതിയെയും മനുഷ്യനെയും ഒരുപോലെ പരിഗണിക്കുന്ന സുസ്‌ഥിരമായ വികസന നയങ്ങളാണ്‌.

കോഴിക്കോട്‌-വയനാട്‌ യാത്രാകേ്ലശം പരിഹരിക്കേണ്ടതും മലബാറിന്റെ സമഗ്രവികസനം നടപ്പാക്കേണ്ടതും അനിവാര്യമാണെങ്കിലും പശ്‌ചിമഘട്ടത്തിന്റെ അതിലോലമായ ഭൂപ്രകൃതിയെ മുറിവേല്‍പ്പിക്കാതെ, ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, പരിസ്‌ഥിതി ആഘാതം ഏറ്റവും കുറഞ്ഞ രീതിയില്‍ വേണം ഏതു പദ്ധതിയുമായും മുന്നോട്ടുപോകാന്‍.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വ്യവസായ സെക്രട്ടറിയെ മുള്‍മുനയില്‍ നിര്‍ത്തി ഹൈക്കോടതി

വ്യവസായ സെക്രട്ടറിയെ മുള്‍മുനയില്‍ നിര്‍ത്തി ഹൈക്കോടതി

കൊയ്‌ത്തിനുമുമ്പ്‌ കര്‍ഷക രജിസ്‌ട്രേഷന്‍; രസീത്‌ പാടത്തുവച്ചുതന്നെ

കൊയ്‌ത്തിനുമുമ്പ്‌ കര്‍ഷക രജിസ്‌ട്രേഷന്‍; രസീത്‌ പാടത്തുവച്ചുതന്നെ

ഈ സര്‍ക്കാര്‍ എന്ത്‌ തെറ്റ്‌ ചെയ്‌തു?,വിഴിഞ്ഞം ചോദ്യങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

ഈ സര്‍ക്കാര്‍ എന്ത്‌ തെറ്റ്‌ ചെയ്‌തു?,വിഴിഞ്ഞം ചോദ്യങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

വിഴിഞ്ഞം ഓഹരി കൈമാറ്റം; പാര്‍ട്ടി പത്രത്തെ തള്ളി സി.പി.എം., മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ഗോവിന്ദന്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; പാര്‍ട്ടി പത്രത്തെ തള്ളി സി.പി.എം., മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ഗോവിന്ദന്‍

വയനാട്‌ തുരങ്കപാത: പഠിച്ചിട്ടേ പണി തുടരൂ

വയനാട്‌ തുരങ്കപാത: പഠിച്ചിട്ടേ പണി തുടരൂ

പി.എസ്‌.സി. നിയമന ക്രമക്കേടുകള്‍ ൈക്രംബ്രാഞ്ച്‌ അന്വേഷിക്കും

പി.എസ്‌.സി. നിയമന ക്രമക്കേടുകള്‍ ൈക്രംബ്രാഞ്ച്‌ അന്വേഷിക്കും