
തിരുവനന്തപുരം: നെല്ലുസംഭരണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യ, കൃഷിവകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
ഇത്തവണത്തെ നെല്ലുസംഭരണം സുഗമമാക്കാനുള്ള വിവിധ അഭിപ്രായങ്ങള്‍ യോഗം വിലയിരുത്തി. കൊയ്ത്തിനുമുമ്പ് നെല്‍ക്കര്‍ഷക രജിസ്ട്രേഷന് നടത്തും.
പി.ആര്.എസ്. രസീത് പാടത്തുവച്ചുതന്നെ കൊടുക്കാനും യോഗം തീരുമാനിച്ചു. നെല്ലുസംഭരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തയാറാക്കാന്‍ കൃഷി ഡയറക്ടറെയും സപ്ലൈകോ എം.ഡിയെയും ചുമതലപ്പെടുത്തി.
സംഭരണവുമായി ബന്ധപ്പെട്ട അപേക്ഷകള്‍, ബില്ലുകള്‍, ആനുകൂല്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനുള്ള ഓണ്‍ലൈന്‍ കര്‍ഷക രജിസ്ട്രേഷന് ഏതു പോര്‍ട്ടല്‍ വേണമെന്നു തീരുമാനമെടുക്കും. കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പോര്‍ട്ടലായ കതിര് എന്നിവയില്‍ ഏതു വേണമെന്നാണു പരിശോധിക്കുന്നത്.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കൃഷിമന്ത്രി ടി. സിദ്ദിഖ്, അഡീ. ചീഫ് സെക്രട്ടറി മിന്‍ഹജ് ആലം, കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി. സുഭാഷ്, കൃഷി ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, സപ്ലൈകോ എം.ഡി: ജയകൃഷ്ണന് വി. മോഹന്‍, സിവില്‍ സപ്ലൈസ് കമ്മിഷണര്‍ കെ. ഹിമ, പാഡി മാനേജര്‍ സീനു ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.






