ലണ്ടന്‍: സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ച് വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം സിംഗിള്‍സ് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കാനഡയുടെ ഫെലിക്‌സ് ഔഗര്‍ അലിയാസിമെയെ മാരത്തണ്‍ പോരാട്ടത്തില്‍ തോല്‍പ്പിച്ചാണു ജോക്കോ മുന്നേറിയത്. സ്‌കോര്‍: 6-7 (10/12), 6-3, 3-6, 7-6 (7/4), 6-7 (4/10).
അഞ്ച് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ടാണു മത്സരം അവസാനിച്ചത്. ഒന്നാം സെറ്റിനിടെ പരുക്കേറ്റെങ്കിലും വകവയ്‌ക്കാതെയാണു ജോക്കോ മത്സരം പൂര്‍ത്തിയാക്കിയത്‌്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ ഇറ്റലിയുടെ യാന്നിക് സിന്നറാണു ജോക്കോയുടെ എതിരാളി. ജര്‍മനിയുടെ യാന്‍ ലെനാഡ് സ്‌ട്രഫിനെയാണു സിന്നര്‍ തോല്‍പ്പിച്ചത്. വനിതാ സിംഗിള്‍സില്‍ യുക്രൈയിന്റെ മാര്‍ത്ത കോസ്‌്റ്റിയുകും ചെക്കിന്റെ ലിന്‍ഡ നോസ്‌കോവയും സെമിയിലെത്തി. കോസ്‌്റ്റിയു് ജെസീക പൗലിനിയെയും (6-3, 6-2) ലിന്‍ഡ എലിസ മെര്‍ട്ടന്‍സിനെയും (6-3, 7-5) തോല്‍പ്പിച്ചു. നിലവിലെ ചാമ്പ്യന്‍ ഇഗ സ്വിയാടെക്, ഒന്നാം നമ്പര്‍ ആര്യാന സബാലങ്ക, യെലേന റൈബാകിന എന്നിവര്‍ പുറത്തായതോടെ വിമ്പിള്‍ഡണില്‍ പുതിയ ചാമ്പ്യനെ ഉറപ്പായി.




