
ഹരിപ്പാട്: ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠി ലാപ്‌ടോപ്പ് തലയില്‍ അടിച്ചു കൊലപ്പെടുത്തിയ യുവതിയുടെ മരണത്തില്‍ കേരളത്തിലും കേസെടുക്കും. ഇന്ന് നാലുമണിക്ക് ഹരിപ്പാട്ടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുന്നതിന് മുമ്പായി കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്തിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യും. ദേഹത്ത് കൂടുതല്‍ മുറിവുണ്ടെന്നും മുമ്പും പെണ്‍കുട്ടി ആക്രമണത്തിനും ദേഹോപദ്രവത്തിനും ഇരയായിട്ടുണ്ടെന്നുമാണ് യുവതിയുടെ കുടുംബം ആരോപിച്ചിരിക്കുന്നത്. അനത്തിനെതിരേ കേരളാപോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
നേരമത്തയും പ്രതി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഉസ്‌ബെക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് 22 കാരി സാവരിയ ബസന്തിയും പ്രതി സദറും അനമും. യുവതിയെ പ്രതി മുമ്പും ഉപദ്രവിച്ചിരുന്നതായി ഹോസ്റ്റലിലെ സഹപാഠികള്‍ ഉസ്‌ബെക്ക് പോലീസിനും കുടുംബത്തോടും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വെള്ളാിയാഴ്ചയാണ് കൊലപാതകം നടന്നത്. മുറി പൂട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം സാവരിയയെ ആശുപത്രിയില്‍ എത്തിച്ചതും അനമായിരുന്നു. കെട്ടിടത്തില്‍ നിന്നും താഴെ വീണു എന്നാണ് ഇയാള്‍ പറഞ്ഞത്. ആദ്യം പോലീസിനോട് കുറ്റസമ്മതം നടത്താന്‍ സമ്മതിക്കാതിരുന്ന അനം പിന്നീട് സമ്മതിക്കുകയായിരുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
കേസില്‍ നിയമനടപടികള്‍ കേരളത്തില്‍ വേണമെന്ന് പ്രതിയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. ഉസ്ബക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര കരാര്‍ അനുസരിച്ച് പ്രതിയെ വിട്ടുകിട്ടാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. രണ്ടുപേരും സഹപാഠികളാണ്. ഏഴു മാസം മുമ്പാണ് ഇരുവരും വൈദ്യപഠനത്തിനായി ഉസ്‌ബെക്കിസ്ഥാനിലേക്ക് പോയത്. മൃതദേഹം ഇന്നു വീട്ടിലെത്തിക്കും. ഇന്നലെ മൃതദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ കൊണ്ടുവന്നു. ഇന്ന് നെടുമ്പാശേരിയില്‍ എത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും. അവിടെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വൈകിട്ട് നാലോടെ വീട്ടിലെത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. അതിന് ശേഷം സംസ്‌ക്കരിക്കും.






