തന്റെ മുൻഭർതൃസഹോദരനും നടനുമായ അഖിൽ അക്കിനേനിയുടെ പുതിയ ആക്ഷൻ ചിത്രം 'ലെനിന്' ആശംസകളുമായി നടി സാമന്ത റൂത്ത് പ്രഭു. ചിത്രത്തിന്റെ ട്രെയിലർ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു സാമന്ത അഖിലിനും അണിയറപ്രവർത്തകർക്കും പിന്തുണയറിയിച്ചത്. ചിത്രം റിലീസിന് മുൻപ് തന്നെ വൻ വിജയമാകുമെന്ന സൂചനകൾ നൽകുന്നുണ്ടെന്നും താരം കുറിച്ചു.
'ലെനിനും അഖിൽ അക്കിനേനിക്കും ചിത്രത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ. ഒരു ബിഗ് ബ്ലോക്ക്ബസ്റ്റർ വൈബ് ഇപ്പോഴേ വരുന്നുണ്ട്,' എന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഇതിന് മറുപടിയായി സാമന്തയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അഖിലും രംഗത്തെത്തി. കൈകൂപ്പുന്ന ഇമോജികൾക്കൊപ്പം 'വളരെയധികം നന്ദി സാം... എന്റെ ടീമും ഞാനും നിന്റെ ആശംസകളെ ഏറെ വിലമതിക്കുന്നു,' എന്ന് അഖിൽ കുറിച്ചു.

നടൻ നാഗചൈതന്യയുമായുള്ള വേർപിരിയലിനു ശേഷവും അദ്ദേഹത്തിന്റെ കുടുംബവുമായി സാമന്ത നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ. 2017-ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും 2021 ഒക്ടോബറിലാണ് വേർപിരിഞ്ഞത്. നിലവിൽ ഇരുവരും പുതിയ ജീവിതപങ്കാളികൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. നാഗചൈതന്യ നടി ശോഭിത ധൂലിപാലയെയും, സാമന്ത സംവിധായകൻ രാജ് നിദിമോരുവിനെയുമാണ് വിവാഹം കഴിച്ചത്. 'ദി ഫാമിലി മാൻ 2' എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലാണ് സാമന്തയും രാജും കണ്ടുമുട്ടിയത്.
അതേസമയം, താനും ഭര്‍ത്താവ് രാജ് നിദിമോരുവും തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എന്ന സന്തോഷവാര്‍ത്ത അടുത്തിടെ താരം പങ്കുവെച്ചിരുന്നു. തന്റെ പുതിയ ചിത്രമായ 'മാ ഇന്റി ബംഗാര'ത്തിന്റെ വിജയ ആഘോഷത്തിനിടയിലാണ് സാമന്ത ഗര്‍ഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്. നിലവിലുള്ള സിനിമാ പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രസവാവധി എടുക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Comments