സ്വന്തം നാടും വീടും വിട്ട് വിദേശത്ത് ജീവിക്കുമ്പോൾ ചെറിയ കാര്യങ്ങൾ പോലും നമ്മെ വല്ലാതെ ഓർമ്മിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന പലർക്കും നാട്ടിൽ നിന്നുള്ള ഒരു പാഴ്സൽ വെറുമൊരു പൊതി മാത്രമല്ല, മറിച്ച് സ്നേഹവും കരുതലും ഓർമ്മകളും ഒളിപ്പിച്ചു വെച്ച ഒന്നാണ്. അത്തരത്തിൽ കാനഡയിൽ താമസിക്കുന്ന തന്റെ മകൾക്കായി ഇന്ത്യയിൽ നിന്ന് മാതാപിതാക്കൾ അയച്ച 20 കിലോ വരുന്ന സ്നേഹപ്പൊതി ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനംകവരുകയാണ്. വീടുകളിൽ തയ്യാറാക്കിയ പലഹാരങ്ങളും സമ്മാനങ്ങളും നിറഞ്ഞ ഈ അൺബോക്സിങ് വീഡിയോ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ കണ്ണുകളെയാണ് ഈറനണിയിച്ചിരിക്കുന്നത്.
ഹിമാനി മിസ്ത്രി എന്ന യുവതിയാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇന്ത്യയിൽ നിന്ന് മാതാപിതാക്കൾ അയച്ച ഈ വലിയ പാഴ്സൽ തുറക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. പാഴ്സൽ തുറക്കുമ്പോൾ ആംറസ് (മാമ്പഴക്കൂട്ട്), വസ്ത്രങ്ങൾ, ആഭരണങ്ങൾ, തങ്ങൾക്കും ഭർത്താവിനുമുള്ള സമ്മാനങ്ങൾ എന്നിവയാണ് അതിലുണ്ടായിരുന്നത്. "അമ്മയും അച്ഛനും 20 കിലോ സ്നേഹവും ആംറസും അയച്ചു തരുമ്പോൾ" എന്ന വരികളോടെ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് കാഴ്ചക്കാരുടെ പ്രിയങ്കരമായി മാറിയത്. ദൂരെയാണെങ്കിലും മക്കളെ എപ്പോഴും ചേർത്തുപിടിക്കുന്ന മാതാപിതാക്കളുടെ നിസ്വാർത്ഥമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
വെറുമൊരു സമ്മാനമല്ല, മറിച്ച് തന്റെ മാതാപിതാക്കളുടെ സ്നേഹവും ഊഷ്മളതയും വീടിന്റെ ഒരു ചെറിയ കക്ഷണവുമാണ് അവർ തനിക്ക് അയച്ചു തന്നതെന്ന് ഹിമാനി പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടവ കണ്ടെത്താൻ മാതാപിതാക്കൾ ഓരോ കടകളിലും കയറിയിറങ്ങി എത്രത്തോളം ശ്രദ്ധയോടെ അവ തിരഞ്ഞെടുത്തിട്ടുണ്ടാകും എന്ന് താൻ ചിന്തിച്ചു പോയെന്നും അവൾ കുറിച്ചു. പാക്കിംഗിന്റെ ഓരോ അടരുകളിലൂടെയും മാതാപിതാക്കളുടെ സ്നേഹം തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്നും, എത്ര വയസ്സായെങ്കിലും എവിടെ ജീവിച്ചാലും മാതാപിതാക്കൾ നമ്മെ കരുതുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ദൂരം നമ്മെ അകറ്റിയാലും സ്നേഹം എപ്പോഴും വഴികൂടി വീട്ടിലെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ ഹൃദ്യമായ വീഡിയോ പ്രവാസി സമൂഹത്തിൽ നിന്നും വലിയ സ്വീകാര്യതയാണ് നേടിയത്. നാട്ടിൽ നിന്നുള്ള വിഭവങ്ങളും സമ്മാനങ്ങളും കിട്ടുമ്പോഴുള്ള സന്തോഷം ഇത് വീണ്ടും ഓർമ്മിപ്പിച്ചതായി നിരവധി പേർ കമന്റ് ചെയ്തു. എത്ര വികസിത രാജ്യത്ത് പോയി താമസിച്ചാലും വീടിന്റെ ഓർമ്മകൾ നിറഞ്ഞ ഇത്തരം സമ്മാനപ്പൊതികൾക്ക് പകരമായി മറ്റൊന്നുമില്ലെന്ന് ഉപയോക്താക്കൾ പറയുന്നു. അകലങ്ങൾ എത്രയുണ്ടായാലും മാതാപിതാക്കളുടെ സ്നേഹം തങ്ങളുടെ മക്കളിലേക്ക് എത്തിച്ചേരുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ വൈറൽ വീഡിയോ.

Comments