ആന്ധ്രാപ്രദേശിലെ തിരുമലയിലേക്കുള്ള തീർത്ഥാടനം കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമാണ്. എന്നാൽ കാനേഷുമാരി വനമേഖലയിലൂടെയുള്ള ഇത്തരം മലകയറ്റ യാത്രകൾ പലപ്പോഴും വന്യജീവികളുടെ സാന്നിധ്യം കാരണം വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്താറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില് പ്രശസ്തമായ തിരുമല അലിപിരി നടപ്പാതയിൽ വീണ്ടും പുള്ളിപ്പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് തീർത്ഥാടകർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് പൂർണ്ണ വളർച്ചയെത്തിയ പുള്ളിപ്പുലിയെ കണ്ടത്. ഇത് വഴി യാത്ര ചെയ്യുകയായിരുന്ന ഭക്തർ മൃഗത്തെ പെട്ടെന്ന് കണ്ടതോടെ പരിഭ്രാന്തരായി പിന്നോട്ട് ഓടുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഭക്തർ ഉടൻ തന്നെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ ടി.ടി.ഡി വിജിലൻസും സെക്യൂരിറ്റി ജീവനക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പുള്ളിപ്പുലി ഉൾക്കാട്ടിലേക്ക് തന്നെ മടങ്ങിപ്പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അധികൃതർ പിന്നീട് യാത്ര പുനരാരംഭിക്കാൻ അനുവാദം നൽകിയത്. എങ്കിലും ഭക്തർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകുകയും, ആരും ഒറ്റയ്ക്ക് നടന്നുപോകരുതെന്നും ബാച്ചുകളായി അല്ലെങ്കിൽ കൂട്ടമായി മാത്രം യാത്ര ചെയ്യണമെന്നും അധികൃതർ കർശന നിർദ്ദേശം പുറപ്പെടുവിച്ചു.
ഈ പുതിയ സംഭവവികാസം കഴിഞ്ഞ കാലങ്ങളിലെ വന്യജീവി ആക്രമണങ്ങളുടെ ഓർമ്മകൾ ഭക്തരിൽ വീണ്ടും ഉണർത്തിയിട്ടുണ്ട്. കുട്ടികളുമായി എത്തുന്ന മാതാപിതാക്കളും നടപ്പാത ഉപയോഗിക്കുന്ന മറ്റ് തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നടപ്പാതകളിൽ സോളാർ ക്യാമറകളും പ്രത്യേക നിരീക്ഷണ സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പട്രോളിംഗും ജാഗ്രതാ നിർദ്ദേശങ്ങളും തുടരുമെന്നും ടി.ടി.ഡി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Comments