മേഘാലയയിലെ ഷില്ലോങ്ങിലുള്ള ഒരു എയര്‍ബിഎൻബി പ്രോപ്പർട്ടിയിൽ താമസിക്കാനെത്തിയ അതിഥികൾ വസ്തുവകകൾ അടിച്ചുതകർക്കുകയും, കാര്യസ്ഥനെ മർദ്ദിക്കുകയും, ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. പ്രോപ്പർട്ടി ഉടമ തന്നെയാണ് ഈ ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
തങ്ങൾ പ്രോപ്പർട്ടിക്ക് വരുമ്പോൾത്തന്നെ സ്ഥലം തകർന്ന നിലയിലായിരുന്നു എന്നാണ് അതിഥികളിൽ ഒരാൾ ഇതിന് മറുപടിയായി അവകാശപ്പെട്ടത്. എന്നാൽ അതിഥികൾ എത്തുന്നതിന് മുൻപുള്ള സ്ഥലത്തിന്റെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോകൾ ഉടമ പങ്കുവെച്ചിരുന്നു. ഷില്ലോങ്ങിലെയും മേഘാലയയിലെയും മറ്റ് ഹോംസ്റ്റേ, ഗസ്റ്റ്ഹൗസ് ഉടമകൾ ഈ വ്യക്തികളിൽ നിന്നും ബുക്കിംഗ് സ്വീകരിക്കുന്നതിന് മുൻപ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
വികാസ് സിംഗ്, അഖണ്ഡ് സൂര്യവംശി എന്നീ അതിഥികൾ തങ്ങളുടെ കാര്യസ്ഥന്റെ നേരെ കൈയേറ്റം ചെയ്തതായും ഉടമയുടെ പോസ്റ്റിൽ പറയുന്നു. അതിഥികൾക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ ശ്രമിക്കുന്ന ഹോംസ്റ്റേ ഉടമകൾക്ക് ഇത്തരത്തിലുള്ള മോശം പെരുമാറ്റമല്ല ലഭിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അതിഥികളുടെ ഈ അപലപനീയമായ പെരുമാറ്റത്തിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. പ്രോപ്പർട്ടികൾ നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം അതിഥികളെ ഉടൻതന്നെ ബ്ലാക്ക്ലിസ്റ്റ് ചെയ്യണമെന്നും, വരുത്തിയ നാശനഷ്ടങ്ങൾക്കെല്ലാം അവരിൽ നിന്ന് പിഴ ഈടാക്കണമെന്നുമാണ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നത്. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി വേണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

Comments