തിരുവനന്തപുരം: ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് 'തങ്ങളുടെ മുന്‍നിര ബ്രാന്‍ഡുകളായ 'ജീപാസ്', 'റോയല്‍ഫോര്‍ഡ്' എന്നിവ ഇന്ത്യന്‍ വിപണിയില്അവതരിപ്പിച്ചു. അതിവേഗം വളരുന്ന ഇന്ത്യന്‍ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട്, വന്‍ വികസന പദ്ധതികള്‍ക്കാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്.തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ നിസാര്‍ ടി.എന്‍ കമ്പനിയുടെ പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഗ്രൂപ്പിനെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നത്തിനായി രാജ്യത്തുടനീളം പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ലക്ഷ്യങ്ങളും വ്യക്തമാക്കി. സീനിയര്‍ വൈസ് പ്രസിഡന്റ് നിവിന്‍ പണിക്കര്‍, മാനുഫാക്ചറിംഗ്െ്രപാക്യൂര്മെന്റ് ആന്‍ഡ് സപ്ളൈ ചെയിന്‍ ഹെഡ് സാജിദ് ചീരോത്ത്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീദത്ത് വിശ്വനാഥന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജി.സി.സി. രാജ്യങ്ങള്‍, യുകെ, ആഫ്രിക്ക, സി.ഐ.എസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ജീപാസിന് 40 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ഹോം അപ്ളയന്‍സസ്, കിച്ചണ്‍ അപ്ളയന്‍സസ്, ഇലക്ട്രോണിക്സ്, ലൈറ്റിംഗ്, പേഴ്സണല്‍ കെയര്‍, ലൈഫ് സൈ്റ്റല്‍ വിഭാഗങ്ങളിലായി 1,100ലധികം ഉല്‍പ്പന്നങ്ങളാണ് ജീപാസ് വിപണിയിലെത്തിക്കുന്നത്. മികച്ച ഡിസൈനും ഈടുറ്റ ഗുണമേന്മയുമുള്ള പ്രീമിയം കിച്ചണ്‍വെയര്‍, ഹോംവെയര്‍ ബ്രാന്‍ഡായ റോയല്‍ഫോര്‍ഡിന് 20 വര്‍ഷത്തിലേറെ വിപണി പരിചയമുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആറ് തവണ യു.എ.ഇയിലെ 'സൂപ്പര്‍ബ്രാന്‍ഡ്' പദവി നേടിയ ബ്രാന്‍ഡ്, ഉപഭോക്തൃ വിശ്വാസ്യതയുടെയും പുതുമയുടെയും പ്രതീകമാണ്. വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് കെ.പി. ബഷീര്‍ വടകരയില്‍നിന്ന് തുടക്കം കുറിച്ച സംരംഭമാണ് ഇന്ന് 35,000ത്തിലധികം ജീവനക്കാരുള്ള, 5 ബില്യണ്‍ യു.എസ് ഡോളര്‍ വിറ്റുവരവുള്ള വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പായി വളര്‍ന്നത്.
മാതൃസംസ്ഥാനമായകേരളത്തില്നിന്ന് തന്നെ തങ്ങളുടെ ഇന്ത്യന്‍ പ്രയാണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് കമ്പനി ഭാരവാഹികള്‍ വ്യക്തമാക്കി. ആഗോളതലത്തിലും പ്രവാസി മലയാളി കുടുംബങ്ങള്‍ക്കിടയിലും നേടിയ വിശ്വസ്തത ഇന്ത്യയിലെ ഓരോ സാധാരണ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ വിപണി വലിയ വളര്‍ച്ചാ സാധ്യതകളാണ് തുറന്നുനല്‍കുന്നതെന്ന് വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ നിസാര്‍ ടി.എന്‍. പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ശക്തമായ ഡീലര്‍ ശൃംഖല, റീട്ടെയില്‍ പങ്കാളിത്തം, മികച്ച ഉപഭോക്തൃ സേവനം എന്നിവയിലൂടെ രാജ്യമൊട്ടാകെ സാന്നിധ്യം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments