ഡള്ളാസ്: ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയ്ക്ക് ഇത് എന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനലില്‍ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ് ഫ്രാന്‍സ് പുറത്തായ മത്സരത്തില്‍ തീര്‍ത്തും നിറംമങ്ങി കിലിയന്‍ എംബാപ്പേ. ആദ്യപകുതിയിലെ 14 ടച്ചുകള്‍ ഉള്‍പ്പെടെ 34 ടച്ചുകള്‍ എടുത്ത എംബാപ്പേയ്ക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിര്‍ക്കാനായില്ല.
നാല് വര്‍ഷം മുമ്പ് ഖത്തറില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയ്ക്ക് എതിരേ ഹാട്രിക് നേടിയ എംബായെ ഇന്നലെ സ്പാനിഷ്പ്രതിരോധം വരിഞ്ഞുകെട്ടിയിരുന്നു. എംബാപ്പേ എടുത്ത മൂന്ന് ഷോട്ടുകളില്‍ ഒന്നുപോയും സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണിനെ പരീക്ഷിക്കാന്‍ പോന്നതായിരുന്നില്ല. കളിയില്‍ ഉടനീളം 34 ടച്ചുകളാണ് എടുത്തത്. അതില്‍ ഒരെണ്ണം പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ താരത്തിനായില്ല. ആകെ 6 തവണ താരം ഡ്രിബിള്‍ ചെയ്യാന്‍ ശ്രമിച്ചതില്‍ ഒരെണ്ണം മാത്രമാണ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഫ്രഞ്ച് നായകന് കഴിഞ്ഞത്. 14 തവണയോളം കളിയില്‍ താരത്തിന് പന്ത് നഷ്ടമാകുകയും ചെയ്തു.
സെമി ഫൈനലിന് മുമ്പ് 16 ഗോളുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ ടീമായിരുന്നു ഫ്രാന്‍സ്. എന്നാല്‍ സ്പെയിനെതിരെ വെറും 0.3 എന്ന കുറഞ്ഞ എക്സ്പെക്റ്റഡ് ഗോള്‍ റേറ്റ് മാത്രമാണ് ഫ്രാന്‍സിന് നേടാനായത്. ഇതില്‍ മൂന്നില്‍ രണ്ടും എംബാപ്പെയുടെ വകയായിരുന്നു. എംബാപ്പേയ്ക്കൊപ്പം ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസെ, ബ്രാഡ്ലി ബാര്‍ക്കോള എന്നിവരടങ്ങിയ ഫ്രഞ്ച് ആക്രമണ നിരയെ സ്പാനിഷ് പ്രതിരോധം മത്സരത്തിലുടനീളം നിഷ്പ്രഭമാക്കി. മത്സരത്തിന്റെ 86-ാം മിനിറ്റില്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എംബാപ്പെക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.

Comments