ഡള്ളാസ്: ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ തന്റെ ടീം അര്ഹരായിരുന്നില്ലെന്ന് കിലിയന്‍ എംബാപ്പെ. സെമിഫൈനലില്‍ സ്പെയിനിനോട് 0-2 ന് തോറ്റു ഫ്രാന്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു പ്രതികരണം. സെമിയില്‍ തന്ത്രപരമായും സാങ്കേതികമായും ഫ്രാന്‍സിന്റെ പ്രകടനം ആവശ്യമായ നിലവാരത്തില്‍ എത്തിയിരുന്നില്ലെന്ന് കിലിയന്‍ എംബാപ്പെ സമ്മതിച്ചു.
'ഞങ്ങളുടെ ടച്ചുകളും നീക്കങ്ങളും ഒരു ലോകകപ്പ് സെമിഫൈനലിന് അനുയോജ്യമായതായിരുന്നില്ല.' എംബാപ്പെ പറഞ്ഞു. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സ്പെയിന് മികച്ച പ്രകടനം പുറത്തെടുക്കുകയും, ഫ്രാന്‍സിന്റെ പ്രധാന കരുത്തുകളെ ഇല്ലാതാക്കിക്കൊണ്ട് അവരുടെ പോരായ്മകളെ തുറന്നുകാട്ടുന്ന തരത്തിലുള്ള സാങ്കേതിക ഫുട്ബോള്‍ കളിക്കുകയും ചെയ്തു. യൂറോപ്യന്ചാമ്പ്യന്മാര്ക്കെതിരെ സഹതാരങ്ങള്‍ കൃത്യമായ പ്രകടനം പുറത്തെടുത്തില്ലെന്ന് താരം പറഞ്ഞു.
'ഒരു ലോകകപ്പ് സെമിഫൈനലില്‍ ചെയ്യേണ്ട കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാതിരിക്കുമ്പോള്‍, നിങ്ങള്‍ക്ക് വിജയിക്കാനാകില്ല. തന്ത്രപരമായും സാങ്കേതികമായും, അല്ലെങ്കില്‍ ഞങ്ങളുടെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ കാര്യത്തിലായാലും, ഞങ്ങള്‍ ആഗ്രഹിച്ച രീതിയിലുള്ള ഒരു മത്സരം കളിക്കാന്‍ കഴിഞ്ഞുവെന്ന് കരുതുന്നില്ല.' താരം പറഞ്ഞു. 'കളി നിയന്ത്രിക്കുന്ന കാര്യത്തില്‍ അവര്‍ മികച്ചവരാണ്. അതിനാല്‍ തുടക്കത്തില്‍ വെച്ച് തന്നെ പ്രതിരോധത്തിലാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിലൂടെ അവരുടെ പതിഞ്ഞ, നിയന്ത്രിതമായ താളത്തിലേക്ക് അവര്‍ മാറുന്നത് തടയാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അത് ചെയ്യുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു.'
സ്പെയിനെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ഫ്രാന്‍സിന്റെ ആദ്യ പദ്ധതി. എന്നാല്‍ സ്പെയിന് ആ സമ്മര്‍ദ്ദത്തെ മറികടന്നു. മിഡ്ഫീല്‍ഡില്‍ തന്നെ കളി നിയന്ത്രിച്ച് അനുകൂലമാക്കി മാറ്റി.
'മിഡ്ഫീല്‍ഡില്‍ ഞങ്ങള്‍ എപ്പോഴും അംഗബലത്തില്‍ കുറവായിരുന്നു.' എംബാപ്പെ പറഞ്ഞു. 'സ്പെയിനിനെതിരെ കളിക്കുമ്പോള്‍ അത് വലിയൊരു പ്രശ്നമാണ്. ഇതെല്ലാം കൂടി ചേര്‍ത്തുവെക്കുമ്പോള്‍ ഫലം തോല്‍വിയാണ്. ഞങ്ങളുടെ ടച്ചുകളും നീക്കങ്ങളും ഒരു ലോകകപ്പ് സെമിഫൈനലിന് അര്ഹതയുള്ളതായിരുന്നില്ല.
'കടുത്ത നിരാശയുണ്ട്. സ്ക്വാഡിനും എനിക്കും എത്രത്തോളം നിരാശയുണ്ടെന്ന് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.
ചില സമയങ്ങളില്‍ ഇത് അല്‍പ്പം യാന്ത്രികമായി തോന്നാം. എന്നാല്‍ ്വയം ഉണരുകയും അടുത്ത അധ്യായത്തിലേക്ക് നീങ്ങുകയും വേണം. കാരണം ഫുട്ബോള്‍ ആര്‍ക്കായും കാത്തുനില്‍ക്കില്ല. വീണ്ടും ആദ്യം മുതല്‍ ആരംഭിക്കണം, ഈ പരാജയം മറികടക്കണം, ഇതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം.' താരം പറഞ്ഞു. ടൂര്‍ണമെന്റില്‍ 8 ഗോളുകള്‍ നേടിയ 27 കാരനായ താരം, റയല്‍ മാഡ്രിഡിനൊപ്പമുള്ള ക്ലബ് സീസണ് ആരംഭിക്കുന്നതിന് മുന്‍പ് അവധി ആഘോഷിക്കാന്‍ പോകാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നതെന്ന് പറഞ്ഞു.

Comments