തിരുവനന്തപുരം: അതിവേഗ റെയിലുമായി ബന്ധപ്പെട്ട പദ്ധതി ഉടനില്ലെന്ന് മുഖ്യമന്ത്രി. പാരിസ്ഥിതിക ആഘാതപഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളെന്നും ഭൂമിയേറ്റെടുക്കല്‍ ഉടനില്ലെന്നും പറഞ്ഞു. കെ.റെയിലിന്റെ കാര്യത്തില്‍ സംഭവിച്ച അബദ്ധം ഇക്കാര്യത്തില്‍ സംഭവിക്കരുതെന്നും പറഞ്ഞു.
ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ട ഡല്ഹിമെട്രാ നല്കിയ റിപ്പോര്‍ട്ട് പഠിച്ച വിദഗദ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ഇ.ശ്രീധരന്റേത് പൂര്‍ണ്ണമായ റിപ്പോര്‍ട്ടല്ലെന്ന് സമിതി. പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിന് മുമ്പ് തന്നെ പാരിസ്ഥിതിക പഠനം നടത്തണം. പഠിച്ചുമാത്രം നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഡിപിആര്‍ വിശദമായ പഠനത്തിന് ശേഷമേയുള്ളെന്നും പറഞ്ഞു. പദ്ധതിയില്‍ പാസഞ്ചര്‍ ട്രെയിന്‍ മാത്രം ലാഭകരമാകില്ലെന്നും ചരക്കുഗതാഗതം അടക്കം ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞു.
ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ ഒരു വിവാദവുമില്ലെന്നും നിയമനം നടന്നത് വിശദമായ അന്വേഷണത്തിന് ശേഷമാെണന്നും മുഖ്യമന്ത്രി. ഈ വിഷയത്തില്‍ തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും രണ്ടുപേരുടേയും പേരുകള്‍ ശുപാര്‍ശ ചെയ്തത് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ആണെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നടത്തിയത് ഇല്ലാക്കഥകള്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവ. പ്ലീഡര്‍ നിയമനം തീരുമാനിക്കുന്നത് കെ.എസ്.യു.വിന്റെ യൂണിറ്റ് കമ്മറ്റിയല്ലെന്നും അത് സര്‍ക്കാരാണെന്നും പറഞ്ഞു. അജിത്കുമാറിന് എതിരായ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് കിട്ടിയില്ല. നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം എടുത്തിട്ട് മാധ്യമങ്ങളെ അറിയിക്കുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നും പറഞ്ഞു.
സര്‍ക്കാരിന്റെ ഫയല്‍നീക്കം സംബന്ധിച്ച കാര്യത്തില്‍ ഡാറ്റാ ഗിവണ്‍ ഗവേര്‍ണന്‍സിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്നും ഇത് ഫയല്‍നീക്കം വേഗത്തിലാക്കുകുകയും ഫയലിനെ സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനുമാണെന്നും പറഞ്ഞു.
വിവിധ പ്രൊജക്ടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാപ്പിംഗും കൊണ്ടുവരും. പദ്ധതി നടപ്പാക്കുന്ന കാലതാമസം മൂലം സംസ്ഥാന ഖജനാവില്‍ നിന്നും കോടികളാണ് നഷ്ടമാകുന്നത്. ഇത് പരിഹരിക്കുന്നതിനായിട്ടാണ് പ്രൊജക്ട് മാപ്പിംഗും കൊണ്ടുവരുന്നത്.

Comments