തിരുവനന്തപുരം: താന്‍ കോണ്‍ഗ്രസുകാരുടെ മാത്രം മുഖ്യമന്ത്രിയല്ലെന്നും ആരെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചാല്‍ പറ്റില്ലെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി. സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച മുന്‍മന്ത്രി മുഹമ്മദ് റിയാസിനായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഹിന്ദു ഐക്യവേദി നേതാക്കള്‍ തന്നെ കണ്ടതിനെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ന്യായീകരിച്ചു.
താന്‍ കോണ്‍ഗ്രസിന്റെ മാത്രം മുഖ്യമന്ത്രിയല്ല. തന്നെ കാണാന്‍ വരുന്നവരെ തടയാനാകില്ല. ഒളിച്ചല്ല ഇവരെ കണ്ടതെന്നും പറഞ്ഞു. ജി.സുകുമാരന്‍ നായരുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തെ കാണാമെന്ന് സമ്മതിച്ചതായും പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയും കാണാന്‍ സമയം ചോദിച്ചെന്നും പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം റിയാസ് സൗകര്യപൂര്‍വ്വം മറന്നെന്നും പറഞ്ഞു.
ഹിന്ദുഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെ വി ഡി സതീശന് ഭരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ് എന്നും നിയമനങ്ങളില്‍ ഉള്‍പ്പെടെ ബിജെപിയുടെ താല്പര്യം സംരക്ഷിക്കുകയാണ് എന്നും കഴിഞ്ഞദിവസം മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര് വി ബാബു, കെ പി ശശികല അടക്കമുള്ള നേതാക്കളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം നല്കാന് മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ആര് വി ബാബു പങ്കുവെച്ചിരുന്നു. തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി വളരെ ക്ഷമാപൂര്‍വം കാര്യങ്ങള്‍ കേള്‍ക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബാബു കുറിച്ചത്.

Comments