ഉത്തർപ്രദേശിലെ ലഖ്നൗ റെയിൽവേ സ്റ്റേഷന് പുറത്ത് വഴിയോര കച്ചവടക്കാരൻ പൊതു ശുചിമുറിയിലെ വെള്ളം ഉപയോഗിച്ച് നാരങ്ങാവെള്ളം തയ്യാറാക്കുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. റോഡരികിൽ തട്ടുകട നടത്തുന്ന വ്യാപാരി, പൊതു ശുചിമുറിയിൽ നിന്നും മലിനമായ വെള്ളം ശേഖരിച്ച് അത് പാനീയത്തിൽ ചേർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തെരുവോര ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
ഒരു വഴിയാത്രക്കാരൻ രഹസ്യമായി പകർത്തിയ വീഡിയോയിലാണ് ഈ ക്രൂരത വെളിച്ചത്തുവന്നത്. ശുചിമുറിയിൽ നിന്ന് ചെറിയൊരു പാത്രത്തിൽ വെള്ളം കോരിയെടുത്ത്, അത് താൻ വില്പനയ്ക്കായി വെച്ചിരിക്കുന്ന വലിയ പാത്രത്തിലേക്ക് വ്യാപാരി ഒഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത്രയും വൃത്തിഹീനമായ രീതിയിലാണ് പാനീയം തയ്യാറാക്കുന്നതെന്ന് അറിയാതെ പലരും ഇത് കുടിക്കാൻ എത്തുന്നുണ്ടെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭക്ഷണം വിൽക്കുന്നവർ കാണിക്കേണ്ട അടിസ്ഥാനപരമായ ശുചിത്വ ബോധം പോലും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. യാത്രക്കാർക്കും മറ്റും രോഗങ്ങൾ പകരാൻ കാരണമാകുന്ന ഇത്തരം അനാസ്ഥകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെടുന്നത്.
വീഡിയോ വൈറലായതോടെ, ലഖ്നൗവിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽ സംഭവം ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാപാരികൾക്കെതിരെ കർശനമായ പരിശോധനകൾ വേണമെന്നും, ഇവർക്ക് പിഴയും മറ്റ് ശിക്ഷാനടപടികളും നൽകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്.

Comments