ഐഐടി ഹൈദരാബാദിലെ ആദ്യ ജാപ്പനീസ് വിദ്യാർത്ഥിനിയാണെന്ന് അവകാശപ്പെടുന്ന ഹിരോ എന്ന പെൺകുട്ടി ഇന്ത്യയിലെത്തിയ ആദ്യ ആഴ്ചയിലെ ദുരിതങ്ങളും പ്രതിസന്ധികളും തുറന്നുപറഞ്ഞ് പങ്കുവെച്ച വീഡിയോ വലിയ തോതിൽ വൈറലാകുന്നു. ഇന്ത്യയിലേക്ക് വലിയ പ്രതീക്ഷകളോടെ എത്തിയെങ്കിലും കാമ്പസിലെ മോശം സാഹചര്യങ്ങളും ആരോഗ്യ പ്രശ്നങ്ങളും കാരണം തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഈ വീഡിയോയിൽ തുറന്നുപറയുന്നത്.
യാത്രാക്ലേശങ്ങൾ താണ്ടിയാണ് ഹിരോ ഐഐടി ഹൈദരാബാദ് കാമ്പസിൽ എത്തിയത്. കാമ്പസിലെത്തിയ ഉടൻ തന്നെ അവിടുത്തെ ഇന്റർനാഷണൽ റിലേഷൻസ് (ഐ.ആർ) സെൽ നൽകിയ ഊഷ്മളമായ വരവേൽപ്പിൽ താൻ ഏറെ സന്തോഷവതിയായിരുന്നു എന്ന് അവർ പറയുന്നു. എന്നാൽ ഈ സന്തോഷം അധികനേരം നീണ്ടുനിന്നില്ലെന്നും, താമസിയാതെ തന്റെ ഹോസ്റ്റൽ ജീവിതം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ഹോസ്റ്റൽ മുറിയിൽ എത്തിയ ഹിരോയ്ക്ക് നേരിടേണ്ടിവന്നത് കടുത്ത ദുരിതങ്ങളായിരുന്നു. കിടക്കാൻ മെത്തയ്ക്ക് പകരം തടിയുടെ പലകയും, തകർന്ന ഷെൽഫുകളും, കർട്ടൻ റെയിലുകളും, പൂട്ടാത്ത വാതിലതുടങ്ങിയ പ്രശ്നങ്ങളാണ് ആദ്യ രാത്രിയിൽ തന്നെ അവരെ കാത്തിരുന്നത്. ഇതിനുപുറമേ കട്ടിലിൽ ചത്ത പൂച്ചികളും പ്രാണികളും കിടന്നതും, കൊതുകുകടവുകൾ ഏറ്റതും മൂലം കടുത്ത അലർജിയുണ്ടായി. ഒടുവിൽ കാര്യങ്ങൾ ഗുരുതരമായതിനെ തുടർന്ന് ഇന്ത്യയിലെത്തി ആദ്യമായി ഒരു ആശുപത്രി സന്ദർശിക്കേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ ഈ ദുരനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഐഐടിയുടെ ഹോസ്റ്റൽ ശുചിത്വമില്ലായ്മയെയും മോശം അടിസ്ഥാന സൗകര്യങ്ങളെയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പെൺകുട്ടിക്ക് പിന്തുണയുമായി നിരവധി ഓൺലൈൻ ഉപയോക്താക്കൾ എത്തിയതോടൊപ്പം, കാമ്പസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Comments