തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ ലോകത്തെ ജനപ്രിയ നടിയാണ് കാജൽ അഗർവാള്‍. പ്രായം 40 ആയിട്ടും താരത്തിന്റെ സൗന്ദര്യത്തിനും യൗവനത്തിനും ഒരു കുറവും വന്നിട്ടില്ല. ഇന്നും താരത്തിന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചാവിഷയമാകാറുണ്ട്. ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരത്തിന്റെ ആദ്യസിനിമ ഹിന്ദിയിലായിരുന്നെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് കാജല്‍ സൂപ്പര്‍താരമായി വളര്‍ന്നത്.
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ട കാജൽ തന്റെ ബാല്യകാല സുഹൃത്തായ ഗൗതം കിച്ലുവിനെയാണ് ജീവിതപങ്കാളിയാക്കിയത്. വിവാഹിതയായ ശേഷം ഒരു കുഞ്ഞ് ജനിച്ച ശേഷവുമെല്ലാം കരിയറും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ കാജലിന് കഴിയുന്നുണ്ട്.
ഇപ്പോഴിതാ താന്‍ എന്തിനു ബോളിവുഡ് സിനിമ ഉപേക്ഷിച്ചുവെന്ന് പറയുകയാണ് കാജല്‍ അഗര്‍വാള്‍. സൗത്തിൽ തനിക്ക് ലഭിച്ച തരത്തിലുള്ള ക്വാളിറ്റി അന്ന് ഹിന്ദിയിൽ ലഭിച്ചില്ലെന്നും മികച്ച അവസരം വിട്ട്, ശരാശരി എന്ന് പറയാവുന്ന ഒന്നിനെ തിരഞ്ഞെടുക്കുന്നതിന്റെ ആവശ്യമില്ലല്ലോ എന്നുമാണ് താരം പറഞ്ഞത്.
‘‘ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ നോക്കിയില്ല എന്നുള്ളതിന്റെ കാരണം ഒന്നേയുള്ളൂ. സൗത്തിൽ എനിക്ക് ലഭിച്ച തരത്തിലുള്ള ക്വാളിറ്റി (ഗുണനിലവാരം) എനിക്ക് അന്ന് ഹിന്ദിയിൽ ലഭിച്ചില്ല. പിന്നെ എന്തിനാണ് ഞാൻ ഒരു മികച്ച അവസരം വിട്ട്, ‘ശരാശരി’ എന്ന് പറയാവുന്ന ഒന്നിനെ തിരഞ്ഞെടുക്കുന്നത്? ‘ദോ ലഫ്സോൻ കി കഹാനി’ എന്ന ചിത്രത്തിലെ ഒരു ഗാനമുണ്ട്... ‘കുച്ച് തോ ഹേ’ എന്ന് തുടങ്ങുന്ന ഗാനം, ഇതൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്...’’ കാജല്‍ പറഞ്ഞു.
ദി ഇന്ത്യ സ്റ്റോറിയാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചേതൻ ഡി.കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രേയസ് തൽപാഡെ ആണ് നായകൻ. സ്വാതി വിനായക് സെയ്ന്താനെ, അനിത ജാദവ്, വിനായക് സെയ്ന്താനെ, കൽപേഷ് ഷാ, ദേവയാനി ഖൊരാട്ടെ, പ്രേം ജോഷി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കീടനാശിനി ഉപയോഗിച്ചുള്ള കൃഷി സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ചിത്രം ജൂലൈ 24-ന് പുറത്തിറങ്ങും. ‘രാമായണ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും കാജൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Comments