ഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് പോകുമ്പോൾ ആരെങ്കിലും ഒരു മുതലയെ അവിടെ പ്രതീക്ഷിക്കുമോ? എന്നാൽ രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ബോയ്സ് ഹോസ്റ്റലിൽ അതുപോലെ ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. ഹോസ്റ്റലിലേക്ക് അബദ്ധത്തിൽ കയറിവന്ന ഒരു കൂറ്റൻ മുതല, നേരെ മെസ് ഹാളിലേക്ക് നടന്നുകയറുകയായിരുന്നു. വളരെ കൗതുകംതോന്നുന്നതും എന്നാൽ പേടിപ്പെടുത്തുന്നതുമായ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
ഉച്ചഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് കയറിവന്നത് ഒരു സാധാരണ അതിഥിയായിരുന്നില്ല, പകരം ഒരു മുതലയായിരുന്നു! രാജസ്ഥാനിലെ കോട്ടയിലുള്ള ബോയ്സ് ഹോസ്റ്റലിലാണ് ആരെയും ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്. ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ശാന്തനായി നടന്നെത്തിയ മുതല, ആരെയും കൂസാതെ പടിയിറങ്ങി നേരെ താഴത്തെ നിലയിലുള്ള ഡൈനിങ് ഹാളിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഉച്ചഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലുണ്ടായിരുന്ന അടുക്കള ജോലിക്കാർ ഇത് കണ്ട ഉടൻ തന്നെ ജീവനുംകൊണ്ട് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
ഹോസ്റ്റലിനുള്ളിൽ മുതല കയറിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ വിദ്യാർത്ഥികളെല്ലാം പരിഭ്രാന്തരായി പുറത്തേക്ക് ഓടി. അധികം വൈകാതെ ഹോസ്റ്റലിന് മുന്നിൽ വലിയൊരു ആൾക്കൂട്ടം തടിച്ചുകൂടി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ചില വിദ്യാർത്ഥികൾ സ്വന്തം നിലയിൽ മുതലയെ പിടികൂടാൻ ശ്രമിച്ചു. ഇത് മുതലയെ കൂടുതൽ പരിഭ്രാന്തനാക്കുകയും അത് മെസ് ഹാളിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും പായാൻ കാരണമാവുകയും ചെയ്തു. ഈ നാടകീയ രംഗങ്ങളെല്ലാം ഹോസ്റ്റലിലെ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
ഹോസ്റ്റലിന് സമീപത്തുകൂടി പോകുന്ന വലിയൊരു ഓടയിലൂടെയാണ് ഈ മുതല അകത്തുകടന്നതെന്നാണ് അധികൃതർ പറയുന്നത്. മഴക്കാലത്ത് നദികളിലെയും കനാലുകളിലെയും വെള്ളം കൂടുമ്പോൾ മുതലകൾ ഇതുപോലെ അബദ്ധത്തിൽ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് എത്താറുണ്ട്. അങ്ങനെ അലഞ്ഞുതിരിഞ്ഞെത്തിയ ഈ മുതല ഒടുവിൽ നേരെ ചെന്നുകയറിയത് വിദ്യാർത്ഥികളുടെ മെസ്സിലേക്കായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ ഹോസ്റ്റൽ അധികൃതർ വനം വകുപ്പിന്റെ സഹായം തേടി. സ്ഥലത്തെത്തിയ വനം വകുപ്പ് സംഘം യാതൊരു അപകടവുമില്ലാതെ വളരെ വിദഗ്ദ്ധമായി മുതലയെ പിടികൂടി. ആർക്കും പരിക്കുകളൊന്നും വരുത്താതെ പിടികൂടിയ ഈ മുതലയെ പിന്നീട് അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയായ ചമ്പൽ നദിയിൽ സുരക്ഷിതമായി തുറന്നുവിട്ടു.

Comments