ഡാർജിലിങ്ങിലെ കുർസിയോങ്ങിൽ മഴയത്ത് മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഴ കാരണം വഴുക്കലുള്ള റോഡിലൂടെ മറ്റ് ബൈക്കുകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ബാപ്പി ബർമാൻ എന്ന യാത്രികനാണ് അപകടത്തിന്റെ വക്കിലെത്തി അത്ഭുതകരമായി രക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങൾ കണ്ടവരുടെയെല്ലാം ഉള്ളുലയ്ക്കുന്ന ഒന്നാണ്.
അർസു എന്ന സഹയാത്രികൻ തന്റെ ബൈക്കിൽ ഘടിപ്പിച്ച ക്യാമറയിലാണ് ഈ ഭീതിജനകമായ നിമിഷങ്ങൾ പതിഞ്ഞത്. മഴയിൽ കുതിർന്ന വളവുകൾ തിരിഞ്ഞു മുന്നോട്ട് പോകുന്നതിനിടയിൽ, മുന്നിലുണ്ടായിരുന്ന ബാപ്പിയുടെ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. റോഡിലെ പെട്ടെന്നുള്ള വഴുക്കൽ കാരണം വാഹനം താഴേക്ക് പതിക്കുമെന്ന നിലയിൽ മലയുടെ അരികിലേക്ക് കുതിച്ചു പാഞ്ഞു. മരണത്തോട് മുഖാമുഖം എത്തിയ ആ നിമിഷത്തിലും തളരാതെ അദ്ദേഹം കാണിച്ച സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
അവസമിഷത്തിൽ അതീവ ജാഗ്രതയോടെ ബൈക്കിന്റെ നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായ ഭാഗത്തേക്ക് വെട്ടിച്ചു മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. റോഡിന്റെ സുരക്ഷിതമായ ഭാഗത്ത് എത്തിയ ഉടൻ തന്നെ, പേടിച്ചരണ്ട യാത്രികൻ ബൈക്കിൽ നിന്ന് താഴേക്ക് വീണ് കിതയ്ക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് സഹയാത്രികനായ അർസു വേഗത്തിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ആശ്വസിപ്പിക്കുന്നുണ്ട്.
ഈ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ബൈക്ക് യാത്രികന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയെ ചിലർ വിമർശിച്ചപ്പോൾ, കണ്മുന്നിൽ മരണത്തെ കണ്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹത്തെ അഭിനന്ദിച്ച് മറ്റു ചിലർ രംഗത്തെത്തി. "അന്ന് ആ യുവാവിന് മറ്റൊരു ജന്മം ലഭിച്ചതുപോലെയാണ്" എന്നാണ് ഒരു ഉപയോക്താവ് ഈ സംഭവത്തെക്കുറിച്ച് കുറിച്ചത്.

Comments