കോട്ടയം: പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച് എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്ത കൗണ്‍സിലര്‍മാര്‍ക്ക് എതിരേ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഡിസിസി അദ്ധ്യക്ഷന്‍ നാട്ടകം സുരേഷ്. കൗണ്‍സിലര്‍മാര്‍ ചെയ്തത് പാര്‍ട്ടിക്കെതിരേയുള്ള നിലപാട് ആണെന്നും സംഭവത്തെ പാര്‍ട്ടി വളരെ ഗൗരവമായി തന്നെ കാണുന്നതായും നടപടിയെടുക്കുമെന്നും പറഞ്ഞു.
വിപ്പ്് ലംഘിച്ചു എന്ന് പറഞ്ഞാല്‍ എല്‍ഡിഎഫുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന് തന്നെയാണെന്നും കൗണ്‍സിലര്‍മാര്‍ക്ക് എതിരേ നടപടിയെടുക്കുമെന്നും പറഞ്ഞു. ഇവര്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ഇവരുടെ കൗണ്‍സിലര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കൂറുമാറ്റ നിയമം അനുസരിച്ച് നീങ്ങുമെന്നും പറഞ്ഞു.
വിപ്പ് നിലനില്‍ക്കുമെന്നും ഇതു സംബന്ധിച്ച അറിയിപ്പ് കിട്ടിയില്ല എന്ന് പറയുന്നത് ശരിയല്ല. വിപ്പ് വിവരം വാട്സാപ്പില്‍ അറിയിച്ചിട്ടുണ്ട്. വീടിന്റെ മതിലില്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയെ ചതിച്ചവരെ വെറുതേ വിടില്ലെന്നും ഇക്കാര്യം കെപിസിസി അദ്ധ്യക്ഷനുമായി ചര്‍ച്ച ചെയ്തെന്നും പറഞ്ഞു. പാലാ നഗരസഭയിലെ അവിശ്വാസപ്രമേയത്തില്‍ നാലു കോണ്‍ഗ്രസുകാരാണ് യുഡിഎഫിനെ എതിര്‍ത്ത് വോട്ടുചെയ്തത്. രണ്ടുപേര്‍ വിപ്പ് സ്വീകരിക്കുകയും നാലുപേര്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു.

Comments