
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ വേഗത കൂട്ടാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു. 2.80 ലക്ഷം ജീവനക്കാരെയാണ് നിയമിക്കുന്നത്. ഇവരില്‍ 1.80 ലക്ഷം പേരെയും പോലീസ് , ഇന്‍കം ടാക്സ്, കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് വകുപ്പുകളിലാണ്. 2016 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം കേന്ദ്രത്തില്‍ 32.84 ലക്ഷം ജീവനക്കാരാണുള്ളത്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കള്ളപ്പണം തുടച്ചുനീക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഇന്‍കം ടാക്സ് വകുപ്പ്. 2018 മാര്‍ച്ചോടെ വകുപ്പിലെ ജീവനക്കാരുടെ എണ്ണം 46,000ല്‍ നിന്ന് 80,000 ആയി ഉയര്‍ത്തുമെന്നാണ് നീക്കത്തിലാണ്. കസ്റ്റംസ് ആന്റ് എക്സൈസ് വകുപ്പ് 41,000 പേരെയാണ് പുതുതായി നിയമിക്കുന്നത്.
എന്നാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പേര് തൊഴില്‍ ചെയ്യുന്ന റെയില്‍വേ, പ്രതിരോധ വകുപ്പുകളിലേക്ക് അധിക നിയമനങ്ങള്‍ ഉണ്ടാവില്ല. സ്പേസ്, ആറ്റമിക് എനര്‍ജി, കാബിനറ്റ് സെക്രട്ടേറിയറ്റ്, വാര്‍ത്താവിതരണ മന്ത്രാലയം , വിദേശകാര്യ വകുപ്പ് എന്നിവിടങ്ങളിലേക്ക് ഏതാനും നിയമനങ്ങള്‍ നടക്കും.
ജീവനക്കാരുടെ എണ്ണത്തില്‍ 1.88 ലക്ഷം വര്‍ധനവ് വരുത്താന്‍ 2016ല്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്‍കം ടാക്സ്, കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസ് വകുപ്പുകളിലേക്ക് ഒരു നിയമനവും നടന്നിരുന്നില്ല.






