നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ. രാജ്യത്തെ യുവാക്കൾ ഭാവിയെക്കുറിച്ച് വലിയ അനിശ്ചിതത്വം നേരിടുന്നത് കാണുമ്പോൾ മനസ്സ് തകരുകയാണെന്നും, സംഘർഷത്തിന് പകരം പരസ്പര ധാരണയും അനുകമ്പയും മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും ദുൽഖർ വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ദുൽഖർ സൽമാന്റെ വാക്കുകൾ:
"ജന്തർ മന്തറിൽ സംഭവിക്കുന്നത് നമ്മെ അല്പം ഒന്ന് നിർത്തി ചിന്തിക്കാനും, കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കാനും, പരസ്പര ധാരണ തിരഞ്ഞെടുക്കാനുമുള്ള ഓർമ്മപ്പെടുത്തലാണ്.
വിദ്യാഭ്യാസം എന്നത് എപ്പോഴും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ചൊരു ഭാവി വാഗ്ദാനം ചെയ്യുന്നതിന്റെയും പ്രതീകമാണ്. വിദ്യാർത്ഥികൾ ഇത്തരത്തിൽ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് നെഞ്ചുപിളർക്കുന്ന കാര്യമാണ്. മുന്നോട്ട് പോകാൻ മറ്റുവഴികളില്ലെന്ന് കരുതി ചില വിദ്യാർത്ഥികൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിയുന്നത് കാണുമ്പോൾ അതിലേറെ എനിക്ക് നെഞ്ച് തകരുന്നു. മക്കളുടെ പ്രതീക്ഷകൾ നിലനിർത്താൻ കടക്കെണിയിലും ആ വേദന പേറി ജീവിക്കുകയാണ് മാതാപിതാക്കൾ.
വ്യത്യസ്ത അഭിപ്രായങ്ങൾക്കുമപ്പുറം കരുണയും ബഹുമാനവും അർഹിക്കുന്ന സ്വപ്നങ്ങളും ആഗ്രഹങ്ങളും കുടുംബങ്ങളുമുള്ള ഓരോ വ്യക്തികളാണ് ഇതിന് പിന്നിലുള്ളത്. ഭിന്നതയുടെയും അക്രമത്തിന്റെയും അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്നതിനേക്കാൾ ശക്തമായിരിക്കും പരസ്പര ധാരണയിലും സമാധാനപരമായ ചർച്ചകളിലും കെട്ടിപ്പടുക്കുന്ന ഭാവി."

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്കും സി.ജെ.പി (CJP) പ്രവർത്തകർക്കും നേരെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു. എന്നാൽ, പോലീസ് നടപടിയെ തുടർന്നും സമരം കൂടുതൽ ശക്തമാകുകയും വിവിധ സംസ്ഥാനങ്ങളിലേക്ക് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പടരുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഡൽഹി പോലീസിന്റെ നടപടിയെ വിമർശിച്ചും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ദുൽഖറിന് പുറമെ അദിതി റാവു ഹൈദരി, കുഞ്ചാക്കോ ബോബന്, ആസിഫ് അലി തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

Comments