ബെംഗളൂരു: ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ എഐ (നിർമ്മിതബുദ്ധി) സഹായവും! കെ ആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സീഗെഹള്ളിയിലുള്ള ഒരു അപ്പാർട്ട്മെന്റിലാണ് മൂവരെയും കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സോമസുന്ദർ (52), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്യാൻ എഐ ചാറ്റ്ബോട്ട് ഉപയോഗിച്ചതായി ബെംഗളൂരു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസിൽ നിർമ്മിത ബുദ്ധിയുടെ പങ്ക് വ്യക്തമായതോടെ പോലീസ് ബന്ധപ്പെട്ട എഐ കമ്പനിയോട് വിവരങ്ങൾ തേടി. ജൂൺ 22-ന് നടന്ന സംഭവത്തിന് ശേഷം ഒളിവിൽ പോയ ദമ്പതികളെ കുറച്ചു ദിവസങ്ങൾക്ക് ശേഷം പുതുച്ചേരിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്ത മകൾ ശ്വേത, ഇവരുടെ ലിവിംഗ്-ഇൻ പങ്കാളി കെന്നത്ത് (25) എന്നിവരാണ് അറസ്റ്റിലായത്.
ആറു മാസത്തോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കെന്നത്ത് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകം എങ്ങനെ നടത്തണം, മൃതദേഹങ്ങൾ എങ്ങനെ നിർമാർജ്ജനം ചെയ്യണം, രക്തക്കറകൾ എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങൾ കെന്നത്ത് എഐ ചാറ്റ്ബോട്ട് വഴി ചോദിച്ചറിഞ്ഞു. തങ്ങൾ തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന ക്ലൗഡ് കിച്ചൻ ബിസിനസിനായി നിർമ്മിച്ച ഫർണസ് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഉപയോഗിക്കാമോ എന്നും ഇയാൾ ചാറ്റ്ബോട്ടിനോട് ചോദിച്ചിരുന്നു. ചോദ്യം ചെയ്യലിൽ കെന്നത്ത് ഇക്കാര്യം സമ്മതിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സാമ്പത്തിക തർക്കങ്ങളും കുടുംബപരമായ പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. കെന്നത്തിന്റെ ക്ലൗഡ് കിച്ചൻ ബിസിനസിനായി ശ്വേത തന്റെ മാതാവിൽ നിന്നും 50 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ പണം മുഴുവൻ ചെലവായിപ്പോവുകയും, അത് എങ്ങനെ തിരികെ നൽകുമെന്ന ആശങ്കയിലായിരുന്നു ശ്വേതയെന്നും പോലീസ് പറയുന്നു. കൂടാതെ, തന്റെ അമ്മ തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയും ശ്വേതയ്ക്ക് ഉണ്ടായിരുന്നു.
അപ്പാർട്ട്മെന്റിൽ വച്ച് ആദ്യം മുത്തുലക്ഷ്മിയെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് സോമസുന്ദറും സുപ്രിയയും എത്തിയപ്പോൾ അവരും ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സോമസുന്ദർ പുറത്തേക്ക് ഓടി സഹായമഭ്യർത്ഥിച്ചപ്പോഴാണ് അയൽക്കാർ വിവരം അറിയുകയും പോലീസിനെ വിളിക്കുകയും ചെയ്തത്.ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ്, തന്റെ മകളും പങ്കാളിയുമാണ് തങ്ങളെ കുത്തിയതെന്ന് സോമസുന്ദർ പോലീസിന് മൊഴി നൽകിയിരുന്നു.

Comments