റേഞ്ച് റോവര്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ 'റേഞ്ച് റോവര്‍ ജിടി' (Range Rover GT) ടീസര്‍ പുറത്തുവിട്ടു. നിലവിലുള്ള റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, റേഞ്ച് റോവര്‍ വേലാര്‍, റേഞ്ച് റോവര്‍ ഈവോക്ക് എന്നിവയ്ക്കൊപ്പം ആഗോള നിരയിലെ അഞ്ചാമത്തെ അംഗമായിരിക്കും ഇത്. 2017-ല്‍ വേലാര്‍ അവതരിപ്പിച്ചതിനുശേഷം എത്തുന്ന ആദ്യത്തെ തികച്ചും പുതിയ റേഞ്ച് റോവര്‍ മോഡലാണിത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പരമ്പരാഗത എസ്യുവികളില്‍ നിന്ന് വ്യത്യസ്തമായി, ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ സുഖസൗകര്യങ്ങള്‍, മികച്ച പെര്‍ഫോമന്‍സ്, ഏത് റോഡിലും സുഗമമായി ഓടിക്കാനുള്ള ശേഷി (all-terrain capability) എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഒരു 'ലോ-സ്ലംഗ് ഗ്രാന്‍ഡ് ടൂറര്‍' (low-slung grand tourer) ആയാണ് റേഞ്ച് റോവര്‍ ജിടി വികസിപ്പിച്ചിരിക്കുന്നത്. ജെഎല്‍ആറിന്റെ (JLR) പുതിയ EMA ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കി ഒരു സമ്പൂര്‍ണ്ണ ഇലക്ട്രിക് മോഡലായാകും ഇത് ആദ്യം വിപണിയിലെത്തുക. പിന്നീട് ഇതിന്റെ ഹൈബ്രിഡ് പതിപ്പും പുറത്തിറക്കാന്‍ പദ്ധതിയുണ്ട്.
ബ്രാന്‍ഡിന്റെ മുന്‍കാല മോഡലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈന്‍ ശൈലിയാണ് റേഞ്ച് റോവര്‍ ജിടി അവതരിപ്പിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന പ്രോട്ടോടൈപ്പുകള്‍ നീളമേറിയതും എന്നാല്‍ ഉയരം കുറഞ്ഞതുമായ ഒരു കൂപ്പെ ശൈലിയിലുള്ള രൂപമാണ് കാണിക്കുന്നത്. റോഡില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന രൂപകല്പനയാണെങ്കിലും, മറ്റ് റേഞ്ച് റോവര്‍ മോഡലുകളെപ്പോലെ തന്നെ ഏത് പ്രതികൂല സാഹചര്യങ്ങളിലും ഓടിക്കാനുള്ള ശേഷി ജിറ്റിക്കും ഉണ്ടായിരിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.
യുകെയിലെ ഗേഡണിലുള്ള (Gaydon) റേഞ്ച് റോവറിന്റെ എന്‍ജിനീയറിംഗ്, ഡിസൈന്‍ സെന്ററിന് ചുറ്റുമുള്ള ഭൂപ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള പ്രത്യേക കാമൊഫ്‌ലാഗ് (camouflage) ഡിസൈനിലാണ് പ്രോട്ടോടൈപ്പുകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ പരീക്ഷിക്കുന്നത്. ജെഎല്‍ആറിന്റെ പുതിയ EMA പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പുതിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യത്തെ ഓള്‍-ഇലക്ട്രിക് റേഞ്ച് റോവറാണിത്. യുകെയിലെ ഹെയ്ല്‍വുഡില്‍ (Halewood) പെട്രോള്‍/ഡീസല്‍, ഹൈബ്രിഡ് മോഡലുകള്‍ക്കൊപ്പം ഇത് ഉത്പാദിപ്പിക്കും. റേഞ്ച് റോവര്‍ ജിടി ആദ്യം ഒരു ഇലക്ട്രിക് വാഹനമായി (BEV) ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് ഇതിന്റെ ഫുള്‍ ഹൈബ്രിഡ് (HEV) പതിപ്പും എത്തും. എന്നാല്‍ ബാറ്ററിയുടെ ശേഷി, റേഞ്ച്, ചാര്‍ജിംഗ്, പെര്‍ഫോമന്‍സ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
റേഞ്ച് റോവര്‍ ജിടിയുടെ ഇന്റീരിയറിന്റെ ആദ്യ ചിത്രങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഡാഷ്ബോര്‍ഡില്‍ ലളിതമായി സമയിപ്പിച്ചിരിക്കുന്ന മിനിമലിസ്റ്റ് ഡിസൈനാണ് ഇതില്‍ പിന്തുടര്‍ന്നിരിക്കുന്നത്. സാധാരണ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം ഡ്രൈവര്‍ക്കായി ഒരു പ്രത്യേക ഡിസ്പ്ലേയും പുതിയ സിംഗിള്‍-സ്‌ക്രീന്‍ സെറ്റപ്പും നല്‍കിയിട്ടുണ്ട്. ഡാഷ്ബോര്‍ഡിന് കുറുകെ ദൃശ്യമാകാത്ത രീതിയില്‍ എയര്‍ വെന്റുകളും, സ്പീക്കറുകള്‍ മറയ്ക്കുന്ന രീതിയില്‍ പ്രത്യേക നെയ്‌തെടുത്ത തുണിത്തരങ്ങളും (woven textile) ഉപയോഗിച്ചിരിക്കുന്നു. യാത്രക്കാരുടെ കംഫര്‍ട്ടിനാണ് ഇതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. രണ്ടാം നിരയില്‍ മികച്ച ലെഗ്റൂം (legroom) ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. കാഴ്ചയിലെയും ശബ്ദത്തിലെയും അനാവശ്യ തടസ്സങ്ങള്‍ കുറയ്ക്കുന്ന രീതിയിലാണ് ക്യാബിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Comments