
മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റും (MediaTek Dimensity 6300) 6,500mAh ബാറ്ററിയുമായി വിവോ T5 ലൈറ്റ് 5G (Vivo T5 Lite 5G) ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. വിവോയുടെ ഏറ്റവും പുതിയ ഈ T സീരീസ് സ്മാര്‍ട്ട്ഫോണിന്റെ വില്പന ഇപ്പോള്‍ ഇന്ത്യയില്‍ വിവോ ഇന്ത്യ വെബ്സൈറ്റ്, ഫ്ലിപ്കാര്‍ട്ട്, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ആരംഭിച്ചിട്ടുണ്ട്. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഈ ഫോണില്‍ 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറോട് കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയാണുള്ളത്. പൊടിയെയും വെള്ളത്തിനെയും പ്രതിരോധിക്കുന്നതിനുള്ള IP65 റേറ്റിംഗും 44W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഈ ഫോണിനുണ്ട്.
വിവോ T5 ലൈറ്റ് 5G : ഇന്ത്യയിലെ വിലയും വില്പന ഓഫറുകളും
4GB റാമും 128GB സ്റ്റോറേജുമുള്ള വിവോ T5 Lite 5G-യുടെ അടിസ്ഥാന വേരിയന്റിന് 19,999 രൂപയാണ് വില. 6GB + 128GB, 6GB + 256GB റാം-സ്റ്റോറേജ് പതിപ്പുകള്‍ക്ക് യഥാക്രമം 21,999 രൂപയും 24,999 രൂപയുമാണ് വില വരുന്നത്. 'ട്വിലൈറ്റ് ഷാഡോ' (Twilight Shadow), 'വേവ് ബ്ലൂ' (Wave Blue) എന്നീ നിറങ്ങളില്‍ ഇത് സ്വന്തമാക്കാം. ഫ്ലിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവ വഴി വിവോ T5 ലൈറ്റ് 5G വാങ്ങാം. വില്പനയുടെ ആദ്യ ദിനത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank), എസ്ബിഐ ബാങ്ക് (SBI Bank), ആക്സിസ് ബാങ്ക് (Axis Bank) കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് ഓഫറായി (Introductory offer) 1,500 രൂപയുടെ തല്‍ക്ഷണ ഡിസ്കൗണ്ട് (Instant discount) ലഭിക്കും. ഇതിനുപുറമെ, ഉപഭോക്താക്കള്‍ക്ക് 3 മാസം വരെയുള്ള പലിശരഹിത ഇഎംഐ (No-cost EMI) ഓപ്ഷനും തിരഞ്ഞെടുക്കാം. ഈ ഓഫറുകള്‍ വഴി വിവോ T5 ലൈറ്റ് 5G-യുടെ 4GB + 128GB വേരിയന്റ് 18,499 രൂപയ്ക്കും, 6GB + 128GB മോഡല്‍ 20,499 രൂപയ്ക്കും, 6GB + 256GB വേരിയന്റ് 23,499 രൂപയ്ക്കും സ്വന്തമാക്കാനാകും.
വിവോ T5 ലൈറ്റ് 5G സവിശേഷതകള്‍ (Specifications)
ഓപ്പറേറ്റിംഗ് സിസ്റ്റവും ഡിസ്പ്ലേയും : ആന്‍ഡ്രോയിഡ് 16 (Android 16) അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് 6 (OriginOS 6) ലാണ് ഈ ഡ്യുവല്‍ സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് HD+ (720 x 1,600 പിക്സല്‍) LCD പാനലാണ് ഫോണിലുള്ളത്. 260 ppi പിക്സല്‍ ഡെന്‍സിറ്റിയുള്ള ഡിസ്പ്ലേ 1,200 nits വരെ പീക്ക് ബ്രൈറ്റ്നെസ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പ്രോസസറും സ്റ്റോറേജും : ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റിനൊപ്പം 6GB വരെ LPDDR4x റാമും 256GB വരെ UFS 2.2 ഇന്റേണല്‍ സ്റ്റോറേജും ഇതില്‍ നല്കിയിരിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 2TB വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ക്യാമറ : സോണി IMX852 സെന്‍സറുള്ള 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ യൂണിറ്റാണ് പിന്നിലുള്ളത്. ഇതില്‍ 0.08 മെഗാപിക്സലിന്റെ സെക്കന്‍ഡറി സെന്‍സറുമുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറ നല്കിയിരിക്കുന്നു.
ബാറ്ററിയും സുരക്ഷയും : 44W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് ഇതിലുള്ളത്. പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ IP65 റേറ്റിംഗുള്ള ബോഡിയും, ഫോണ്‍ അണ്‍ലോക്ക് ചെയ്യാനായി സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്.







Comments