നീറ്റ് പേപ്പർ ചോർച്ചയിലും സിബിഎസ്ഇ സ്കൂൾ പരീക്ഷാ പ്രക്രിയയിലെ ക്രമക്കേടുകളിലും വർദ്ധിച്ചുവരുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കലുഷിതമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായി. രാഷ്ട്രീയമേഖലയിലുള്ളവരും സെലിബ്രിറ്റികളുമടക്കം നിരവധി പേര് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ജന്തര്‍ മന്തറില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി നിരവധി പേര് സോഷ്യല്‍ മീഡിയ കുറിപ്പുകളും പങ്കിട്ടിരുന്നു.
സമരം രൂക്ഷമാകുന്ന സന്ദര്‍ഭത്തില്‍ ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന ഉറപ്പുനൽകുന്നുവെന്നും ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗം തീർപ്പാക്കുന്നതിന് രാജ്യത്ത് ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നുമാണ് നരേന്ദ്രമോദി അറിയിച്ചത്.
ഇപ്പോഴിതാ സമരത്തില്‍ നിന്ന് പിന്മാറാൻ വിദ്യാർത്ഥികളോട് ആഹ്വാനം നടത്തിയിരിക്കുകയാണ് ബോളിവുഡ് താരം സല്മാൻ ഖാന്. നീറ്റ് പരീക്ഷാ ചോർച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇടപെട്ട് കുറ്റക്കാർക്കെതിരെ വൻ നടപടികള്‍ ഉറപ്പുനല്‍കിയ പശ്ചാത്തലത്തിലാണ് സല്‍മാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
‘‘വിദ്യാഭ്യാസപരവും സുരക്ഷാപരവുമായ കാര്യങ്ങളിൽ വിദ്യാർത്ഥികൾക്കാണ് മുൻതൂക്കം, ഈ സാഹചര്യത്തില്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യമില്ലാതെ വേവലാതിപ്പെടേണ്ടതില്ല. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് ഈ നീറ്റ് ചോർച്ചയ്ക്ക് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നാണ്. അതിലെനിക്ക് ഉറപ്പുണ്ട്. അതിനാൽ വിദ്യാർത്ഥികളേ, ദയവായി നിങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്കും സ്വന്തം വീടുകളിലേക്കും മടങ്ങുക.... എന്നാണ് സല്മാൻ ഖാൻ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടത്.
ഒപ്പം, സോനം വാങ്ചുക്കിനോട്, ‘‘സോനം, ഇവിടെവെച്ച് ഇത് അവസാനിപ്പിക്കൂ സഹോദരാ, സമരം ഇനി നീട്ടിക്കൊണ്ടുപോകേണ്ടതില്ല, ആവശ്യം വന്നാൽ മറ്റൊരു ദിവസത്തേക്ക് മനസ്സ് നിലനിർത്തുക, അത് വേണ്ടിവരില്ല. താങ്കള്‍ക്ക് വേണമെങ്കിൽ വീട്ടിൽ നിന്ന് ഭക്ഷണം എത്തിച്ചു തരാം...’’ എന്നും സല്മാന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ താരത്തിന്റെ ഈ പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി. വീട്ടില്‍ നിന്ന് ഭക്ഷണം എത്തിച്ചു തരാമെന്നുള്ള താരത്തിന്റെ വാക്കുകളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

Comments