ന്യൂഡല്‍ഹി: കേരളാഹൗസില്‍ വാക്കേറ്റം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹിയിലെ കേരളാ ഹൗസ് കേരള റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി.
തന്റെ സുഹൃത്തിന്റെ പേരില്‍ ബുക്ക് ചെയ്തിരുന്ന ഒരു മുറി സന്ദര്‍ശിക്കാനാണ് കനയ്യ കുമാര്‍ കേരള ഹൗസില്‍ എത്തിയതെന്നാണ് കനയ്യാകുമാര്‍ പറഞ്ഞത്. എന്നാല്‍ മുറികള്‍ ഒന്നും ഒഴിവില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വിശദീകരണത്തിനായി റസിഡന്റ് കമ്മീഷണറെ സമീപിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും, റസിഡന്റ് കമ്മീഷണര്‍ ഡല്‍ഹി പോലീസിനെ വിളിച്ച് കനയ്യകുമാറിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. റസിഡന്റ് കമ്മീഷണറുടെ പ്രസ്താവനകളെ പരിഹസിച്ച കനയ്യ കുമാര്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അന്ന് കേരള ഹൗസില്‍ എത്തുമെന്നും അതിനാല്‍ 'ഗവര്‍ണര്‍ വരുന്നു, ഗവര്‍ണറാണ് രാജാവ്' എന്ന് തന്നോട് പറഞ്ഞതായും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഡല്‍ഹി പോലീസിന്റെയും പെരുമാറ്റമാണെന്ന് കനയ്യകുമാര്‍ പ്രതികരിച്ചു. താന്‍ ഒരു സുഹൃത്തിനെ കാണാനാണ് കേരള ഹൗസില്‍ എത്തിയതെന്നും തന്റെ അറസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനയ്യ കുമാറിനെ തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജാഫര്‍പൂര്‍ കലാന് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് കനയ്യാകുമാറിന്റെ ഓഫീസ് പറയുന്നു. ഈ മാസം ആദ്യം, രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ 'ഐസിയുവില്‍' ആക്കിയെന്ന് കനയ്യ കുമാര്‍ ആരോപിച്ചിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെക്കണമെന്നും സമഗ്രമായ അന്വേഷണവും പരിഷ്കരണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇപ്പോള്‍ ഞങ്ങള്‍ ഈ കാമ്പെയ്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.ു.

Comments