മൊറാദാബാദ്: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാർട്ടിയുമായി സഖ്യം രൂപീകരിക്കാൻ താൽപര്യമറിയിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വൈകുംമുമ്പ് ചർച്ചകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയാണ് അദ്ദേഹം തുറന്ന ക്ഷണിച്ചത്.
മൊറാദാബാദിൽ നടന്ന ചടങ്ങിലായിരുന്നു ഒവൈസിയുടെ പ്രതികരണം. ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ കൈകോർക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴാണ് സംസാരിക്കേണ്ട സമയമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് പശ്ചാത്തപിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും ഒവൈസി കൂട്ടിച്ചേർത്തു.
സമാജ്വാദി പാർട്ടിയുമായി തുല്യനീതിയെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് എഐഎംഐഎം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ ശക്തിയായ സമാജ്വാദി പാർട്ടിക്കൊപ്പമാണ് പോരാട്ടം ആഗ്രഹിക്കുന്നതെന്നും ഒവൈസി പറഞ്ഞു.
പരസ്പരം മത്സരിച്ച് വോട്ടുകൾ വിഭജിക്കുന്നതിനുപകരം ഒരുമിച്ച് മത്സരിക്കാനാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. "ഒവൈസി മത്സരിക്കുന്നത് സമാജ്വാദി പാർട്ടിക്ക് തിരിച്ചടിയാണെന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിൽ, നിങ്ങളോടൊപ്പം ചേർന്ന് പോരാടാൻ ഞാൻ തയ്യാറാണ്," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Comments