തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ തന്റെ മകന് നീലിന് കടകളില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് പാല് താന്‍ കൊടുക്കാറില്ലെന്ന് പറയുകയാണ് താരം. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് കാജല്‍ ഈ കാര്യം തുറന്നുപറഞ്ഞത്.
മകന് ഒരു വയസ്സ് തികഞ്ഞതോടെയാണ് വിപണിയില്‍ ലഭിക്കുന്ന പാല് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ താരം തീരുമാനിച്ചത്. കടകളില്‍ കിട്ടുന്ന പാലില്‍ രാസവസ്തുക്കളുടെയും പ്രിസര്‍വേറ്റീവുകളുടെയും സാന്നിധ്യമുണ്ടാകുമെന്ന ആശങ്കയാണ് ഇത്തരമൊരു നിലപാടിലേക്ക് കാജലിനെ നയിച്ചത്.
പാലിന് പകരം കുഞ്ഞിന് ആവശ്യമായ തൈരും പനീറുമെല്ലാം പൂര്‍ണ്ണമായും വീട്ടില്‍ തന്നെ തയ്യാറാക്കി നല്‍കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും താരം വ്യക്തമാക്കി.
'ഞാന്‍ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. വീട്ടില്‍ പാല് ഉല്പന്നങ്ങളുടെ ഉപയോഗം ഞാന്‍ ഒഴിവാക്കി. വീട്ടിലുണ്ടാക്കുന്ന പനീറും തൈരും ഞങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ കുട്ടിയെക്കൊണ്ട് പാല് കുടിപ്പിക്കാറില്ല. അവന് ഒരു വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ അത് നിര്‍ത്തിയിരുന്നു'.- കാജല്‍ പറഞ്ഞു.
ജോലി തിരക്കുകള്‍ക്കിടയിലും മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാകാന്‍ താന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് നടി പറയുന്നു. മാതൃത്വം തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയതെന്നും അത് കഠിനമാണെങ്കിലും ഏറെ സന്തോഷവും ആത്മതൃപ്തിയും നല്കുന്ന ഒന്നാണെന്നും കാജല്‍ വ്യക്തമാക്കി.

Comments