മുംബൈ: നീറ്റ്പരീക്ഷ സമ്മര്‍ദ്ദത്തില്‍ ബീഹാറിന് പിന്നാലെ മഹാരാഷ്ട്രയിലും ആത്മഹത്യ. രണ്ടാമത് എഴുതിയ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു. ജലാല്‍പൂര്‍ ഗ്രാമവാസിയായ അങ്കിത സാങ്ലിയെയാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ പരീക്ഷയില്‍ 166 മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.
ആദ്യ പരീക്ഷ നന്നായി എഴുതിയ ആളായിരുന്നു അങ്കിത. ശനിയാഴ്ച വൈകീട്ട് 4:30 ഓടെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. 'നിങ്ങള്‍ എനിക്ക് വളരെയധികം സ്നേഹം തന്നു, പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും നിറവേറ്റിത്തരാന്‍ എനിക്ക് കഴിഞ്ഞില്ല. അമ്മേ, എല്ലാ ബുദ്ധിമുട്ടുകളിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങള്‍ എന്നെ പിന്തുണച്ചു. ഡാഡ (സഹോദരന്), നിങ്ങളും എന്നെ വളരെധികം പിന്തുണച്ചു. അമ്മയേക്കാളും അപ്പനേക്കാളും നിങ്ങള്‍ എന്നെ സ്നേഹിച്ചു. എന്റെ ജീവനൊടുക്കലിന് നിങ്ങള്‍ ഉത്തരവാദിയല്ല.' അവള് കത്തില്‍ എഴുതി.
'ഞാന്‍ നീറ്റിനായി പഠിക്കുമ്പോള്‍ നിങ്ങള്‍ എനിക്കായി എല്ലാം ഉപേക്ഷിച്ചു, എന്നാല്‍ ഞാന്‍ പരാജയപ്പെട്ടു, നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞില്ല.' കത്തില്‍ പറയുന്നു. മാതാപിതാക്കളെ നോക്കാന്‍ അവള് തന്റെ സഹോദരനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 'ചേട്ടാ, ദയവായി അച്ഛനെയും അമ്മയെയും നന്നായി നോക്കണം. അവര്‍ക്ക് യാതൊരു കുറവും വരുത്തരുത്.' എന്നും കുറിപ്പിലുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നീറ്റിലെ കുറഞ്ഞ സ്കോറില്‍ അങ്കിത കടുത്ത മാനസീകവിഷമത്തില്‍ ആയിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സംഘര്‍ഷത്തില്‍ വിദഗ്ദ്ധരെ സമീപിക്കുക)

Comments