പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്മണിയെ വിമര്‍ശിച്ച് നടന് വിവേക് ഗോപന് രംഗത്ത്.
ജനാധിപത്യത്തില്‍ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ അവകാശത്തിന്റെ പേരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് വിവേക് ഗോപന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജാന്‍മണിക്കെതിരെ അന്വേഷണം നടത്തി കള്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വിവേക് ഗോപന് കൂട്ടിച്ചേര്‍ത്തു.
''രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച ജന്മോണിക്കെതിരെ രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കെതിരെ ജന്മോണി നടത്തിയ അപമര്യാദയുള്ള പരാമർശങ്ങൾ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിൽ വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആ അവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്.
രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. പക്ഷേ ഭരണഘടനാപരമായ ഉന്നത പദവികളോട് ബഹുമാനം പുലർത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ ജന്മോണിക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമപ്രകാരം അന്വേഷണം നടത്തി, നിയമലംഘനം കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. നിയമത്തിന് മുകളിൽ ആരുമില്ല എന്ന സന്ദേശം വ്യക്തമായിരിക്കണം. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അതോടൊപ്പം നിയമവും പൊതുമര്യാദയും ഒരുപോലെ സംരക്ഷിക്കപ്പെടണം.''- വിവേക് ഗോപന് കുറിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ജാന്‍മണിക്കെതിരെ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ക്ഷമ ചോദിച്ച് ജാന്മണി രംഗത്തെത്തിയിരുന്നു. മുന്‍പ് പ്രചരിച്ച വീഡിയോയില്‍ മോദിയുടെ മാതാപിതാക്കളെ അപഹസിച്ച് ജാന്മണി സംസാരിച്ചിരുന്നു.

Comments