ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർത്ഥി സമരത്തിനിടയിലെ പൊലീസ് നടപടിയിൽ സുപ്രീം കോടതിയുടെ കടുത്ത വിമർശനം. ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനായി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കി. അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിനും ഏഴ് സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, അസം, പശ്ചിമ ബംഗാൾ, കേരള, ഉത്തർപ്രദേശ് എന്നീ സംസ്ഥാന സർക്കാരുകളോടും കേന്ദ്രത്തോടുമാണ് കോടതി മറുപടി ആവശ്യപ്പെട്ടത്. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ബാനറിന് കീഴിലാണ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി. പ്രക്ഷോഭത്തിനിടെ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, പ്രതിഷേധ സ്ഥലങ്ങളിലെ സിസിടിവി. ദൃശ്യങ്ങൾ, ക്യാമറകൾ, ഡ്രോണുകൾ, ബോഡി ക്യാമറകൾ, വയർലെസ് സന്ദേശങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ദേശീയ തലസ്ഥാനത്ത് ജൂലൈ 20-നാണ് സംഭവങ്ങൾ നടന്നത്. സിജെപിയുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം ജന്തർ മന്തർ പ്രതിഷേധ സ്ഥലത്തുനിന്ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചതോടെ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. ഇത് സംഘർഷത്തിനും വ്യാപക അറസ്റ്റുകൾക്കും കാരണമായി.
"ദീർഘമായ വാദങ്ങളുടെ ആവശ്യമില്ലെന്നാണ് ഞങ്ങൾ കരുതുന്നത്. ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് ചില ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ നടത്തിയ തികച്ചും സമാധാനപരമായ പ്രതിഷേധമായിരുന്നു ഇത്. ഇത്തരം സമാധാനപരമായ പ്രതിഷേധങ്ങളിൽ എപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥികൾ ഉണ്ടാകാറുണ്ടെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. അവർ ചില അജണ്ടകളുമായി എത്തി വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു," ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും കണ്ണീർവാതകം പോലുള്ള നടപടികൾ അനുവദനീയമാണോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സുപ്രീം കോടതി വീണ്ടും ഊന്നിപ്പറഞ്ഞു."ഭരണഘടനാപരമായ അവകാശങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങളോട് ഈ രീതിയിലാണ് പെരുമാറിയതെന്ന് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് വാദമുണ്ടായി. എല്ലാ പങ്കാളികളും ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി മുന്നോട്ട് വരണം. ഈ കോടതി മുമ്പ് ഒരു പ്രോട്ടോകോൾ നിർദ്ദേശിച്ചിരുന്നുവെങ്കിലും നിലവിൽ പല കാര്യങ്ങളും പരമ്പരാഗതമല്ലാത്ത രീതിയിലാണ് സംഭവിക്കുന്നത്. ഏതുതരം കണ്ണീർവാതകമോ സമാനമായ നടപടികളോ ഉപയോഗിക്കണമെന്നും അവയുടെ ഉപയോഗം അനുവദനീയമാണോ എന്നും നാം തീരുമാനിക്കേണ്ടതുണ്ട്. എങ്കിലും, പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടന്നിട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാർ ഈ വിഷയത്തെ നിസ്സാരമായി കാണുന്നില്ലെന്ന് കേന്ദ്രത്തെയും ഡൽഹി സർക്കാരിനെയും പ്രതിനിധീകരിച്ചുകൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കണമെന്നും എന്നാൽ അതേസമയം "നമ്മുടെ സേനയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്നും" അദ്ദേഹം ചൂണ്ടിക്കാണിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ ശരിയായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വിദ്യാർത്ഥികൾ അക്രമത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല; സാമൂഹ്യവിരുദ്ധശക്തികൾ കൂട്ടത്തിനുള്ളിൽ നുഴഞ്ഞുകയറിയിട്ടുണ്ടാകാം. ഈ സാമൂഹ്യവിരുദ്ധരെക്കുറിച്ചുള്ള ഡാറ്റ ഞങ്ങൾ ഹാജരാക്കും. കൊലപാതകം, ബലാത്സംഗം, എൻഡിപിഎസ് നിയമ ലംഘനങ്ങൾ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട വ്യക്തികളാണിവർ," തുഷാർ മേത്ത പറഞ്ഞു.

Comments