മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചാലിയാർ സ്വദേശിയായ യുവതിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു.
മലപ്പുറം നിലമ്പൂർ-അകമ്പാടത്തെ ആശുപത്രിയിൽ ആണ് സംഭവം നടന്നത്. ചാലിയാർ സ്വദേശിയായ യുവതി തിങ്കളാഴ്ച രാത്രി 12 മണിയോടെ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി. ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, ജീവനക്കാരുടെ ശ്രദ്ധയിൽ പെടാതെ യുവതി ആശുപത്രിയിലെ ശുചിമുറിയിൽ കയറി പ്രസവിക്കുകയായിരുന്നു.
പ്രസവശേഷം കുഞ്ഞിനെ ശുചിമുറിയിലെ പ്ലാസ്റ്റിക് ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം യുവതി കടന്നുകളയുകയായിരുന്നു എന്നാണ് കരുതുന്നത്. രാവിലെ എത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടത്. ഇക്കാര്യം ആശുപത്രിയധികൃതർ ഉടൻ പൊലീസിൽ അറിയിച്ചു. നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments