ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ടിജി മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്.
'ഈ മാനസികാവസ്ഥ തന്നെ മതിയാകം ഈ വികൃത ചിന്തയുള്ളയാളെ ജയിലിലാക്കാന്‍' എന്നാണ് മാധവ് പറയുന്നത്. തീര്‍ത്തും വിലകുറഞ്ഞതും അറപ്പുളവാക്കുന്നതുമായ പ്രതികരണം. ഈ ആര്‍എസ്എസ് ചിന്തകനേക്കാള്‍ സംസ്കാരം മൃഗങ്ങള്‍ക്കുണ്ടാകും എന്ന പോസ്റ്ററും മാധവ് സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. 'എനിക്ക് ഈ സിറ്റ്വേഷന് കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള് പെറുക്കി ആശുപത്രിയിലെത്തിക്കും.' എന്നായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.

Comments