തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള കരിങ്കല്ല് ഉൽപ്പന്നങ്ങളുടെ നീക്കത്തിന് മൂന്ന് മാസത്തെ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദേശീയപാത ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. നിയന്ത്രണത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കത്തയച്ചു.
ദേശീയപാത നിർമാണം ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികളെ നിയന്ത്രണം പ്രതികൂലമായി ബാധിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കരിങ്കല്ല്, മെറ്റൽ ചിപ്സ്, ജെല്ലി, എം-സാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികളുടെ ലഭ്യത കുറയുന്നത് നിർമാണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
തമിഴ്നാട്ടിലെ ഖനന വിഭവങ്ങളുടെ ദൗർലഭ്യം പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് അവിടത്തെ സർക്കാർ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഖനന ഉൽപ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിക്കാനുള്ള അധികാരം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്ക് നൽകുന്ന വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.
അനധികൃത ഖനനം തടയുന്നതിനായാണ് നടപടിയെന്നാണ് തമിഴ്നാട് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ ഈ നിയന്ത്രണം കേരളത്തിലെ നിർമാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

Comments