മഥുര: കാമുകനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുകാരനായ മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് 32 കാരിയായ സ്ത്രീക്കെതിരെ കേസെടുത്തു. കുട്ടി മരിച്ചതിനെക്കുറിച്ച് ഭാര്യ കാമുകനുമായി സംസാരിക്കുന്നത് ഭർത്താവ് യാദൃശ്ചികമായി കേട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
മഥുരയിലെ ഛോലി ഗ്രാമത്തിൽ ജൂൺ 28 നാണ് ഈ ദാരുണ സംഭവം നടന്നത്. സ്ത്രീ തന്റെ കാമുകനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കുട്ടി നിരന്തരം കരഞ്ഞുകൊണ്ടിരുന്നു. കരച്ചിൽ തടസ്സമായതിനെത്തുടർന്ന് യുവതി കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മെഡിക്കൽ സ്റ്റോർ നടത്തുന്ന കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത കടയിലായിരുന്ന സമയത്താണ് ഭാര്യ റൂച്ചി ജിൻഡാൽ അദ്ദേഹത്തെ വിളിച്ച് കുട്ടി തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അബോധാവസ്ഥയിലായെന്നും പ്രതികരിക്കുന്നില്ലെന്നും അറിയിച്ചത്. തുടർന്ന് കുട്ടിയെ വിവിധ ഡോക്ടർമാരുടെ അടുത്തേക്കും പിന്നീട് മഥുരയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് രാവിലെ പോളിയോ വാക്സിൻ നൽകിയതുകൊണ്ടാണ് കുട്ടി മരിച്ചതെന്ന് കരുതി കുടുംബം യാതൊരു സംശയവുമില്ലാതെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
എന്നാൽ തിങ്കളാഴ്ച തന്റെ ഭാര്യ കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കുട്ടിയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ഭർത്താവ് കേൾക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ഭാര്യയെ ചോദ്യം ചെയ്യുകയും, യുവതി കുടുംബാംഗങ്ങളോടും പൊലീസിനോടും കുറ്റം സമ്മതിക്കുകയുമായിരുന്നു. അവരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ, അവൾ ഒരു വ്യക്തിയുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി.
ബൽദേവ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് ശർമ്മയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് മഹാവൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സഞ്ജീവ് കുമാർ റായ് വ്യക്തമാക്കി.

Comments