സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലപ്പോഴും താരമാകുന്ന ഒരു വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമാണ് ബോബി ചെമ്മണ്ണൂർ എന്ന ബോചെ. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനായ ബോചെ ഒരുപാട് പേര്‍ക്ക് സഹായഹസ്തമായി മാറാറുണ്ട്. ഇക്കഴിഞ്ഞ ദിവസം അതുപോലെ ഹൃദയം കവരുന്ന ഒരു കാര്യമാണ് ബോചെ വാഗ്ദാനം ചെയ്തത്.
ഇടപ്പള്ളി ടോളിലെ കടയുടെ മുന്നില്‍ നിന്ന് 80 കാരനായ എം.ബി പ്രകാശ് എന്ന പ്രകാശന് ചേട്ടന്റെ സൈക്കിള്‍ മോഷണം പോകുന്നതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പത്താം വയസില്‍ പിതാവ് എം.ആര് ബാലകൃഷ്ണന് തനിക്ക് സമ്മാനിച്ച 70 വര്‍ഷത്തോളം പഴക്കമുള്ള റാലി സൈക്കിള്‍ മോഷണം പോയെന്നറിയിച്ച് എം.ബി പ്രകാശ് ഒരു വാര്‍ത്ത നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ആ വാര്‍ത്ത ബോചെയുടെ ശ്രദ്ധയിലും പെട്ടു.
ഇപ്പോഴിതാ ആ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് 5 ലക്ഷം പാരിതോഷികം നൽകുമെന്ന് പറയുകയാണ് ബോചെ. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പങ്കിട്ടുകൊണ്ടാണ് ബോചെ സോഷ്യല്‍ മീഡിയയിലൂടെ വാഗ്ദാനം മുന്നോട്ടുവച്ചത്. മോഷ്ടാവ് മനസാന്തരപ്പെട്ട് സൈക്കിൾ തിരിച്ചുനൽകാൻ തയ്യാറായാൽ, ജീവിതം പുതുതായി ആരംഭിക്കാൻ സ്ഥിരം ജോലിയും നൽകുമെന്നും ബോചെ വീഡിയോയിലൂടെ അറിയിച്ചു.
‘‘ആ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് 5 ലക്ഷം പാരിതോഷികം നൽകും. മോഷ്ടാവ് മനസാന്തരപ്പെട്ട് സൈക്കിൾ തിരിച്ചുനൽകാൻ തയ്യാറായാൽ, ജീവിതം പുതുതായി ആരംഭിക്കാൻ സ്ഥിരം ജോലിയും നൽകും. ആ വാര്‍ത്ത വായിച്ചു തനിക്കുണ്ടായ വിഷമത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായിരിക്കും പരമ്പരാഗതമായി കിട്ടിയ സൈക്കിള്‍ നഷ്ടപ്പെട്ടപ്പോള്‍ ഉടമയ്ക്ക് ഉണ്ടായിരിക്കുക.
എന്റെ ഫോണ്‍ നമ്പറില്‍ (7994811119) വിളിച്ച് മോഷ്ടാവ് സൈക്കിള്‍ നേരിട്ട് ഏല്‍പ്പിച്ചാല്‍ പണം നല്‍കും. ഇത് ആരും അറിയില്ല....’’ ബോചെ വീഡിയോയിലൂടെ അറിയിച്ചു. ബോചെയുടെ വാഗ്ദാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എം.ബി പ്രകാശും പറഞ്ഞു. സൈക്കിൾ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണെന്ന് പ്രകാശ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ഇടപ്പള്ളി ടോളിന് സമീപത്തെ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സൈക്കിൾ മോഷണം പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നുണ്ട്.

Comments