ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്നുള്ളതു കൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘ജനനായകന്’. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുന്ന ചിത്രത്തിന്റെ എല്ലാ ഷോയും ആരാധകര്‍ ആഘോഷമാക്കുകയാണ്. വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ ശേഷമാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് എന്നുള്ളതും തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്നുണ്ട്.
ഇപ്പോഴിതാ ‘ജനനായകൻ’ ഇനി ഡിലീറ്റഡ് സീനുകളിലൂടെയും ആരാധകരെ ആവേശത്തിലാക്കുമെന്ന് പറയുകയാണ് സംവിധായകൻ എച്ച്. വിനോദ്. ചെന്നൈയില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ‘ജനനായകൻ’ വിജയാഘോഷ ചടങ്ങില്‍ വച്ചാണ് തിയേറ്റർ പതിപ്പില്‍ നിന്ന് ഒഴിവാക്കിയ ആറ് രംഗങ്ങള്‍ ഘട്ടംഘട്ടമായി പുറത്തിറക്കുമെന്ന് വിനോദ് അറിയിച്ചത്. ചിത്രത്തില്‍ ഡിലീറ്റ് ചെയ്ത രംഗങ്ങളുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സംവിധായകന് മറുപടി പറഞ്ഞത്.
‘‘ഉണ്ട്. ആകെ ആറ് സീനുകളുണ്ട്. അവ ഉടൻ പുറത്തുവിടും. സിനിമയുടെ ദൈർഘ്യം ക്രമീകരിക്കുന്നതിന്റെ ഭാഗമായി എഡിറ്റിങ്ങില്‍ ഒഴിവാക്കേണ്ടി വന്ന ആറ് സീനുകളാണ് തിയറ്ററുകളില്‍ തിരികെയെത്തുന്നത്. ഞങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിവെച്ച ആറ് സീനുകളുണ്ട്.
അതില്‍ വിജയ് സാറിന്റെ രണ്ട് കോമഡി സീനുകള്‍, രണ്ട് മാസ് ആക്ഷൻ രംഗങ്ങള്‍, രണ്ട് ഇമോഷണല്‍ സീനുകള്‍ എന്നിവ ഉള്‍പ്പെടുന്നു എച്ച്. വിനോദ് വെളിപ്പെടുത്തി. ഈ രംഗങ്ങള്‍ തിയേറ്ററുകളില്‍ എപ്പോള്‍ കണ്ട് തുടങ്ങാം എന്ന് നിർമാതാക്കളാണ് തീരുമാനിക്കേണ്ടത്. അടുത്ത ആഴ്ചയോടെ ഇത് ഉള്‍പ്പെടുത്താൻ ഞാൻ പൂർണ്ണമായും സജ്ജനാണ്.
ആ രംഗങ്ങള്‍ അന്തിമരൂപം നല്കി നിർമാണ കമ്പനിക്ക് കൈമാറും. അടുത്ത ആഴ്ച മുതല്‍ ഓരോന്നായി പുറത്തുവിടാൻ അവർ തുടങ്ങുമെന്നാണ് കരുതുന്നത്. നിർമാണ കമ്പനി പദ്ധതിയിടുന്ന രീതിയില്‍ അവ ഓരോന്നായി റിലീസ് ചെയ്യും...’’ വിനോദ് പറഞ്ഞു.

ജനുവരി 9 ആയിരുന്നു ആദ്യം ‘ജനനായകന്’ തിയേറ്ററിലെത്താനിരുന്നത്. എന്നാല്‍ സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം റിലീസ് മാറ്റി വെച്ച ചിത്രം, ജൂലൈ 23നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്.
റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലാണ് വിജയ് ചിത്രം ഇടംപിടിച്ചു കഴിഞ്ഞത്. രാഷ്ട്രീയത്തിലേക്ക് പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ അഭിനയ ജീവിതത്തോട് വിടപറഞ്ഞ വിജയിയുടെ അവസാന ചിത്രമെന്ന നിലയിലാണ് സിനിമ റിലീസ് ചെയ്തത്. വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളതെങ്കിലും വിജയ് ആരാധകർ വലിയ തോതില്‍ തിയേറ്ററുകളിലെത്തുന്ന കാഴ്ചയാണ് ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുന്നത്. ഈ അടുത്ത കാലത്തിറങ്ങിയ പല വൻകിട ചിത്രങ്ങളുടെ കലക്ഷൻ റെക്കോർഡുകളെ മറികടന്നാണ് വിജയ് യുടെ ഈ വിടവാങ്ങല്‍ ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ചുയരുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ നിർമിച്ച് എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ഡ്രാമയാണ്. 2023ല്‍ തെലുങ്കില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ഭഗവന്ത് കേസരി’യുടെ തമിഴ് റീമേക്കാണിത്. ഒഴിവാക്കിയ രംഗങ്ങള്‍ കൂടി അടുത്ത ആഴ്ചയോടെ സ്ക്രീനില്‍ എത്തുന്നതോടെ തിയേറ്ററുകളിലെ ആവേശം ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും.

Comments