ന്യൂഡല്‍ഹി: സമരം നടത്തിയവര്‍ക്കെതിരേ പോലീസ് നടപടിയുണ്ടായാല്‍ പ്രതിഷേധം പുനരാരംഭിക്കുമെന്ന് സിജെപി. എഫ്ഐആറു കളുമായി മുന്നോട്ട് പോകാന്‍ പോലീസിന് നല്‍കിയിട്ടുള്ള സുപ്രീം കോടതി അനുമതി സര്‍ക്കാരുകള്‍ പ്രതിഷേധക്കാര്‍ക്കെതിരെ 'ആയുധമാക്കാന്‍' സാധ്യതയുണ്ടെന്നാണ് ആശങ്ക.
ഡല്‍ഹിയിലെ ജന്തര്‍മന്ദറിലും മറ്റ് സ്ഥലങ്ങളിലും പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അമിതമായ ബലപ്രയോഗം നടത്തിയെന്നാരോപിച്ചുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് സൂര്യാകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്, സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ യാതൊരുവിധ അടിച്ചമര്‍ത്തല്‍ നടപടികളും സ്വീകരിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു.
കസ്റ്റഡിയിലുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. എങ്കിലും, ഇതില്‍ ഒരു ഉപാധിയുമുണ്ടായിരുന്നു. 'ഡല്‍ഹി എന്സിടിയ്ക്കും മറ്റ് സംസ്ഥാനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുടെ അന്വേഷണവുമായി മുന്നോട്ട് പോകാം. എങ്കിലും, പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരുവിധ നിര്‍ബന്ധിത നടപടികളും സ്വീകരിക്കാന്‍ പാടില്ല. എന്നിരുന്നാലും, മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ക്ക് ഈ സംരക്ഷണം ബാധകമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം എക്സില്‍ ചെയ്ത ഒരു പോസ്റ്റില്‍, ഈ ഉത്തരവ് 'രാജ്യത്തുടനീളം വലിയ അലാറം മുഴക്കേണ്ടതാണ്' എന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. 'ഈ ഉത്തരവ്, രാജ്യത്തെ യുവജനങ്ങള്‍ക്ക് 2025 ജൂലൈ 25-ന് ഇന്ത്യാ ഗവണ്മെന്റ് നല്കിയ ഉറപ്പിനും ഗ്യാരണ്ടിക്കും നേരിട്ടുള്ള വിരുദ്ധമാണ്. അതായത്, എഫ്ഐആറുകള്‍ പിന്‍വലിക്കുമെന്നും ഒരു പ്രതിഷേധക്കാരനെയും നേരിട്ടോ അല്ലാതെയോ ലക്ഷ്യമിടില്ലെന്നുമായിരുന്നു ആ ഉറപ്പ്. ആ ഔദ്യോഗിക ഉറപ്പിന്റെ അടിസ്ഥാനത്തിലും തികഞ്ഞ സദ്ഭാവത്തിലുമാണ് കോക്ക്റോച്ച് ജനതാ പാര്‍ട്ടി രാജ്യവ്യാപകമായ പ്രതിഷേധം പിന്‍വലിച്ചത്.' ദാസ് എഴുതി.
'വ്യക്തിഗത പ്രതിഷേധക്കാര്‍ക്കെതിരെ എഫ്ഐആറുകള്‍ തുടരാനും അവരെ കടുത്ത ബുദ്ധിമുട്ടുകള്‍ക്ക് ഇരയാക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ ഉത്തരവ് ഇന്ത്യാ ഗവണ്മെന്റും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉപയോഗിക്കുമെന്നും ആയുധമാക്കുമെന്നും ഞങ്ങള്‍ക്കിപ്പോള്‍ ശക്തമായ ആശങ്കയുണ്ട്. സമാധാനപരമായ വിയോജിപ്പുകളെ ലക്ഷ്യം വെച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോടതികളെ നേരിട്ടോ അല്ലാതെയോ ഉപയോഗിച്ചേക്കാം എന്നതായിരുന്നു ഒന്നാം ദിവസം മുതല്‍ ഞങ്ങളുടെ ആശങ്ക.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിജെപിക്കും പ്രതിഷേധക്കാര്‍ക്കും നല്കിയ ഉറപ്പുകളെക്കുറിച്ച് അറിവുണ്ടായിട്ടും സര്‍ക്കാര്‍ അഭിഭാഷകര്‍ ഈ ഉത്തരവിനെ എതിര്‍ക്കാത്തത് ആശങ്കാജനകമാണെന്ന് ദാസ് പറഞ്ഞു. ഒരു പൊതു ഉറപ്പ് 'രഹസ്യമായ' രീതിയില്‍ ലഘൂകരിക്കാന്‍ കഴിയില്ലെന്ന് വാദിച്ച വക്താവ്, കേന്ദ്ര സര്‍ക്കാരിനും ബിജെപി/എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കും എഫ്ഐആറുകള്‍ പിന്‍വലിക്കാമെന്നും സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കാമെന്നും ചൂണ്ടിക്കാണിച്ചു.
തങ്ങള്‍ക്കുവേണ്ടി മാത്രമല്ല ഈ രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയും നിലകൊണ്ട വിദ്യാര്‍ത്ഥികളെയും യുവ പ്രതിഷേധക്കാരെയും സംരക്ഷിക്കാന്‍ കോക്ക്റോച്ച് ജനതാ പാര്‍ട്ടിക്ക് രാജ്യവ്യാപകമായ പ്രതിഷേധം പുനരാരംഭിക്കുകയല്ലാതെ വേറെ വഴിയില്ല. വാക്കുപാലിക്കാത്ത ഒരു സര്‍ക്കാരിന് യുവജനങ്ങള്‍ മൗനം പാലിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. ഈ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍, ഇന്ത്യയുടെ തെരുവുകള്‍ വീണ്ടും അതിന്റെ യുവത്വത്തിന്റെ ശബ്ദമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
തിങ്കളാഴ്ച, ദാസിന്റെ സിജെപി സഹപ്രവര്‍ത്തകനും വക്താവുമായ അശുതോഷ് രങ്ക പറഞ്ഞത് കരാറിന്റെ 'പൂര്‍ണ്ണ ലംഘനം' നടന്നിട്ടുണ്ടെന്നും നൂറുകണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ്. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള എല്ലാ എഫ്ഐആറുകളും ഉടന്‍ പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികളെ മോചിപ്പിക്കണമെന്നും ഡല്‍ഹി പോലീസ് / കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ / ബിജെപി സഖ്യ സംസ്ഥാനങ്ങളിലെ പോലീസ് എന്നിവര്‍ ഭാവിയില്‍ പുതിയ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ഞങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും പറഞ്ഞു.
ജൂണ്‍ 20 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ സിജെപി തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജി വെക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ജൂലൈ 20-ന് അവര്‍ നടത്തിയ 'പാര്‍ലമെന്റ് മാര്‍ച്ച്' സമയത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര് വാതക പ്രയോഗവും പെല്ലറ്റ് ഗണ്‍ ആക്രമണവും നടന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ചില പോലീസുകാര്‍ ഉള്‍പ്പെടെ 118-ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

Comments