ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിനിടയിൽ ജന്തർമന്തറിന് സമീപം പാർക്ക് ചെയ്തിരുന്ന ട്രക്കുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗൂഢാലോചന ആരോപണങ്ങൾ ഡൽഹി പോലീസ് പൂർണ്ണമായും തള്ളി. ഈ ആരോപണങ്ങൾ തെറ്റും തെറ്റിധാരണാജനകവുമാണെന്ന് പോലീസ് വ്യക്തമാക്കി.
ജൂലൈ 16-ന് ഒരു ഇക്കോ വാനുമായി ട്രക്ക് ഇടിച്ച് ആറുപേർക്ക് പരിക്കേറ്റ റോഡപകടവുമായി ബന്ധപ്പെട്ടാണ് ഈ വാഹനം പിടിച്ചെടുത്തതെന്ന് പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. വാഹനം പിടിച്ചെടുത്ത ശേഷം സ്ഥലപരിമിതി കാരണം ആദ്യം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് സമീപമാണ് പാർക്ക് ചെയ്തിരുന്നത്. എന്നാൽ 'ചലോ സൻസദ്' പ്രതിഷേധത്തിന് മുന്നോടിയായി, ഉടമയുടെ നിർദ്ദേശപ്രകാരം ജൂലൈ 20-ന് പുലർച്ചെ ഈ വാഹനം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി.
സമാധാനപരമായ പ്രതിഷേധത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി കല്ല് നിറച്ച ലോറി അവിടെയെത്തിച്ചു എന്ന ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിനുപുറമെ, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെക്കുറിച്ച് വ്യാജവും തെറ്റിധാരണാജനകവുമായ വിവരങ്ങൾ പ്രചരിപ്പിച്ച പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ സമൂഹമാധ്യമ കമ്പനികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളെക്കുറിച്ചും തുടർന്നുള്ള അക്രമങ്ങളെക്കുറിച്ചും ഡീപ് ഫേക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും അടങ്ങിയ ആയിരക്കണക്കിന് പോസ്റ്റുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിച്ചിരുന്നു. തുടർന്നാണ് പൊതുജനങ്ങളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Comments