ന്യൂഡൽഹി: ലോക്സഭ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി ലോക്സഭയിലെ അംഗസംഖ്യ 824 അല്ലെങ്കിൽ 850 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ബാധിക്കുമെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയത്.
ജനസംഖ്യ വർധിച്ചതിന്റെ അടിസ്ഥാനത്തിൽ ലോക്സഭയുടെ അംഗസംഖ്യ കൂട്ടണമെന്ന വാദം ജനാധിപത്യപരമായി തോന്നാമെങ്കിലും, അതിന് പിന്നിൽ ഗൗരവമായ പ്രത്യാഘാതങ്ങളുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. 1972ൽ നിശ്ചയിച്ച 543 അംഗങ്ങളുടെ പരിധി മാറ്റണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ഇത്ര വലിയ നിയമനിർമാണ സഭ ഫലപ്രദമായി പ്രവർത്തിക്കുമോയെന്ന ചോദ്യത്തിനും മറുപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളിലൊന്നും ഇത്രയും വലിയ പാർലമെന്റ് ഇല്ലെന്നും, നിയമനിർമാണ സഭയ്ക്ക് ഫലപ്രദമായ ചർച്ചകളും നിയമപരിശോധനയും അംഗങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കാൻ പ്രായോഗികമായ അംഗപരിധി അനിവാര്യമാണെന്നും തരൂർ വ്യക്തമാക്കി. അംഗസംഖ്യ അമിതമായി ഉയർന്നാൽ പാർലമെന്റ് ഗൗരവമായ സംവാദങ്ങളുടെ വേദിയല്ലാതെ വെറും വോട്ടെടുപ്പ് സംവിധാനമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ജനപ്രതിനിധി സഭയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ തരൂർ, 1929ൽ 435 അംഗങ്ങളായി നിശ്ചയിച്ച സഭയുടെ അംഗസംഖ്യ പിന്നീട് ജനസംഖ്യ മൂന്നിരട്ടിയായിട്ടും വർധിപ്പിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ചു. ജനസംഖ്യയ്ക്കനുസരിച്ച് അംഗസംഖ്യ കൂട്ടുന്നതിന് പകരം ഓരോ പ്രതിനിധിയും കൂടുതൽ ജനങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയാണ് അവിടെ പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.
850 അംഗങ്ങളുള്ള ലോക്സഭ നിലവിൽ വന്നാൽ സാധാരണ നിയമനിർമാണ ചർച്ചകളിൽ വളരെ കുറച്ച് എം.പിമാർക്ക് മാത്രമേ സംസാരിക്കാൻ അവസരം ലഭിക്കൂവെന്നും ഭൂരിഭാഗം അംഗങ്ങൾ ചോദ്യം ചോദിക്കാനോ സ്വകാര്യ ബിൽ അവതരിപ്പിക്കാനോ പ്രധാന ചർച്ചകളിൽ പങ്കെടുക്കാനോ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും തരൂർ വിലയിരുത്തി. ഇതോടെ എം.പിമാർ പാർട്ടി നിർദേശപ്രകാരം വോട്ട് ചെയ്യുന്ന നിശ്ശബ്ദ സാന്നിധ്യങ്ങളായി ചുരുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Comments