യു.ഡി.എഫിലെ ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനം വേഗത്തിൽ പൂർത്തിയാക്കാൻ ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനം. ഓരോ ഘടകകക്ഷികളുമായും പ്രത്യേകം ചർച്ച നടത്തി ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഘടകകക്ഷികൾക്കിടയിലെ വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാൻ ഉപസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ അതേ മാനദണ്ഡം തുടർന്നാൽ ഉപസമിതി വേണ്ടിവരില്ല.
ഏറ്റവും ആദ്യം ഏത് ബോർഡുകൾ ഏത് കക്ഷിക്ക് നൽകണമെന്നതിലാണ് തീരുമാനം ഉണ്ടാകുക. തുടർന്ന് ഓരോ പാർട്ടിയും തങ്ങൾക്ക് ലഭിക്കുന്ന ബോർഡുകളിലേക്ക് ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കും.
അതേസമയം, വീര്യം കുറഞ്ഞ മദ്യവിൽപ്പന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യു.ഡി.എഫ് നിലപാട് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും. ഇതുസംബന്ധിച്ച് വിശദമായ ചർച്ചയ്ക്കായി ഒരു ദിവസം നീളുന്ന വിശാല യു.ഡി.എഫ് യോഗം വിളിച്ചുചേർക്കാനും തീരുമാനമായി.

Comments