മനോഹരമായ കഥക് ചുവടുകളുമായി നടി കല്യാണി പണിക്കർ. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിൽ ചുവടുകൾ വെക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് കാടിന്റെ പശ്ചാത്തലത്തിൽ നിന്നുള്ള ഡാൻസ് റീൽ കല്യാണി പങ്കുവെച്ചിരിക്കുന്നത്.
അപൂർണ്ണമാണ്, കുറവുകൾ ഏറെയുണ്ട്. പൂർത്തിയാവാത്തതുമാണ്. എന്നിട്ടും ഒരു സ്വപ്നം യാഥാർത്ഥ്യമായ കുഞ്ഞിനെപ്പോലെ ഞാനിന്ന് ആസ്വദിക്കുന്നു. ഈ വെളിച്ചത്തിന് പ്രകൃതിയോട് നന്ദി, കല്യാണി കുറിച്ചു.
അപൂർണ്ണമാണ്, കുറവുകൾ ഏറെയുണ്ട്. പൂർത്തിയാവാത്തതുമാണ്. എന്നിട്ടും ഒരു സ്വപ്നം യാഥാർത്ഥ്യമായ കുഞ്ഞിനെപ്പോലെ ഞാനിന്ന് ആസ്വദിക്കുന്നു. ഈ വെളിച്ചത്തിന് പ്രകൃതിയോട് നന്ദി, കല്യാണി കുറിച്ചു.
അനുവ് ജെയ്നിന്റെ 'അർസ് ക്യാ ഹേ' എന്ന ഗാനത്തിനാണ് കല്യാണി ചുവടുകൾ വെക്കുന്നത്. ജീൻസും കുർത്തിയുമണിഞ്ഞ് വളരെ സിംപിളായാണ് കല്യാണി നൃത്തം ചെയ്യുന്നത്. നൃത്തത്തിനൊടുവിൽ അതു പൂർത്തിയാക്കിയെന്നത് വിശ്വസിക്കാനാകാതെ തുള്ളിച്ചാടുന്ന കല്യാണിയെയും വീഡിയോയിൽ കാണാം. ഒടുവിൽ കണ്ണുപൊത്തിച്ചിരിച്ചാണ് റീൽ അവസാനിപ്പിക്കുന്നത്.
ബിന്ദു പണിക്കരുടെ മകളായ കല്യാണി ഡാൻസ് റീലുകളിലൂടെയും ഡബ്മാഷുകളിലൂടെയും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയയായിരുന്നു. ഷഹഫുദ്ദീന്റെ നായികയായി 'മധുവിധു'വിലും കല്യാണി അഭിനയിച്ചിരുന്നു.

Comments