തിരുവനന്തപുരം: റാങ്ക് പട്ടിക അട്ടിമറിച്ച് കേരാഫെഡ് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയിലും ക്രമക്കേട് ഉണ്ടാക്കിയതായി ആക്ഷേപം. ഇതിനായി ചെയര്മാന് തെന്ന നേരിട്ടിറങ്ങിയെന്ന ഗുരുതര ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണ്. ഒഴിവ് നികത്താതെ റാങ്ക് പട്ടിക റദ്ദാക്കാന്‍ പിഎസ്സി ചെയര്മാന് എം ആര് ബൈജു നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം.
നിയമനം നടത്തണമന്ന സര്‍ക്കാര്‍ ആവശ്യം തള്ളി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് റാങ്ക് പട്ടിക റദ്ദാക്കിയതെന്നുമാണ് ആരോപണം. ഉദ്യോഗാര്‍ഥിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേരഫെഡില്‍ 23 ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണ് റാങ്ക് പട്ടിക റദ്ദാക്കിയത്. ഈ ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പിഎസ്സിക്ക് കത്ത് നല്‍കിയിട്ടും ഇത് അവഗണിച്ച് പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കി.
പരാതിയില്‍ കേസ് നിലനില്ക്കെവേറെ നോട്ടിഫിക്കേഷന്‍ ഇറക്കി പരീക്ഷ നടത്തി റാങ്ക് പട്ടിക പുറത്തിറക്കി നിയമനം നടത്തുകയും ചെയ്തു. എം ആര് ബൈജുവിന്റെ നേരിട്ടുള്ള ഇടപെടലിലായിരുന്നു ഈ നീക്കമെന്നും ആക്ഷേപമുണ്ട്. പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ കത്ത് ഉള്‍പ്പടെയുള്ള തെളിവുകളുമായി ഉദ്യോഗാര്‍ത്ഥി സമീപിച്ചപ്പോള്‍ ചെയര്മാന് രൂക്ഷമായി പ്രതികരിച്ചതായും പറയുന്നു. പിഎസ് സി ക്രമക്കേടുമായി ബന്ധപ്പെട്ട് 90 പരാതികളാണ് പ്രതേ്യക അന്വേഷണസംഘത്തിന് കിട്ടിയിരിക്കുന്നത്.

Comments