കുടുംബപ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഏറെയിഷ്ടമുള്ള അവതാരകയും യൂട്യൂബറും വ്ലോറഗും അഭിനേത്രിയുമൊക്കെയാണ് പേര്‍ളി മാണി. സോഷ്യല്‍ മീഡിയയില്‍ പേര്‍ളി പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് ട്രെന്ഡിംഗാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ രീതിയില്‍ വിമര്ശനങ്ങള്ക്കിരയാകുകയാണ് പേര്‍ളി. നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ കോക്രോച്ച്ജനതപാർട്ടിയുടെ നടത്തിയ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന്റെ പേരിലാണ് പേര്‍ളി എയറിലായത്.
ഒരു വിഭാഗം താരത്തിന്റെ നിലപാടിനെ ‘സേഫ് ഗെയിം’ എന്ന് വിശേഷിപ്പിച്ചപ്പോൾ, വിമർശന കമന്റുകൾ രേഖപ്പെടുത്തിയവരെ ബ്ലോക്ക് ചെയ്തെന്ന ആരോപണവും വ്യാപകമായി ചർച്ചയായി. അതോടെ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമടക്കം വലിയ രീതിയില്‍ ഫോളോവേഴ്സിനെ പേര്‍ളിക്ക് നഷ്ടമായി. അതിനു പിന്നാലെ ദീര്‍ഘമായ ഒരു വീഡിയോയിലൂടെ തന്റെ നിലപാട് വിശദീകരിച്ച് പേര്‍ളി വീഡിയോയുമായി എത്തുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ദൈർഘ്യമേറിയ വീഡിയോയിലൂടെയാണ് മുൻപ് പങ്കുവെച്ച പോസ്റ്റിന്റെ ഉദ്ദേശ്യവും അതിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളും പേര്‍ളി മാണി വിശദീകരിച്ചത്.
ഇപ്പോഴിതാ നിലവിലുള്ള സാഹചര്യവും തന്റെ മാനസികാവസ്ഥയും തുറന്നു പറയുന്ന രീതിയിലൊരു പുതിയ ചിത്രം പങ്കിട്ടിരിക്കുകയാണ് പേര്‍ളി മാണി. ഒരു മരത്തിനു ചുവട്ടില്‍ ധ്യാനത്തിലിരിക്കുന്ന പേര്ളിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. സണ്‍ഗ്ലാസും വച്ച് സാരിയുടുത്ത് മോഡേണ്‍ ലുക്കിലാണ് പേര്‍ളി.
‘‘നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം നിങ്ങളുടെ മനസ്സാണ്....സന്തോഷമായിരിക്കുക. ശാന്തമായിരിക്കുക....ഞാന്‍ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രത്തിന് ഭര്‍ത്താവും അഭിനേതാവുമായ ശ്രീനിഷ് ലവ് ഇമോജിയാണ് കമന്റായി നല്‍കിയിരിക്കുന്നത്.
നിരവധി പേര് പേര്ളിയുടെ പുതിയ ചിത്രത്തിന് താഴെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ശാന്തമായ മനസ്സ് മനോഹരമായ ഒരു ജീവിതം സൃഷ്ടിക്കുന്നു. പോസിറ്റീവിറ്റി പ്രചരിപ്പിക്കുന്നത് തുടരുക, ആർക്കെങ്കിലും ഒരു ഇടർച്ചയിൽ നിന്ന് കരകയറി ഒരു പുഞ്ചിരിയോടെ മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ, അത് പേളിയാണ്...’ എന്നിങ്ങനെ പിന്തുണയ്ക്കുന്നവരും ‘ചാണകത്തിൽ വീണിട്ട് എത്ര കുളിച്ചാലും കുറച്ചൊക്കെ അവിടെ കാണും, നെഗറ്റീവ് ഇടുന്നവരുടെ കമന്റ് ഡിലീറ്റ് ആകുന്നുണ്ടോ എന്ന് നോക്കാൻ വന്നതാ, ‘സന്തോഷം ശാന്തത’ എന്നീ വ്യാജമുഖംമൂടി അണിഞ്ഞതു കൊണ്ട് യാഥാര്‍ത്ഥ്യം മാറുന്നില്ല അത് വെറും വിഷലിപ്തമായ നേരിടലും മിഥ്യയുമാണ്...’എന്ന് വിമര്‍ശിക്കുന്നവരും കമന്റ് ബോക്സിലുണ്ട്.

തന്റെ പോസ്റ്റില്‍ എഴുതിയ വാക്കുകള്‍ താന്‍ ഉദ്ദേശിച്ച രീതിയിലല്ല ആളുകളിലേക്കെത്തിയതെന്നാണ് പേര്‍ളി വീഡിയോയില്‍ പറഞ്ഞത്. നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും, സമൂഹമാധ്യമങ്ങളിലും വാർത്തകളിലും കണ്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ പോസ്റ്റ് തയ്യാറാക്കിയതെന്നും പേർളി പറഞ്ഞു. പോസ്റ്റ് തയ്യാറാക്കിയത് നോട്ട് പാഡിലാണെന്നും പിന്നീട് അത് ഡിസൈൻ ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണെന്നും താരം വ്യക്തമാക്കി. ഓരോ വാക്കു കൊണ്ടും താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പേര്‍ളി വിശദീകരിച്ചപ്പോള്‍ അതിനെ പഴയതിനേക്കാള്‍ ഇരട്ടി ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

Comments