‘കാര്യസ്ഥന്‍’ എന്ന സിനിമയിലൂടെ ദിലീപിന്റെ സഹോദരിയായി മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഹിമ നമ്പ്യാര്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം മഹിമ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, സഹോദരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സഹോദരനൊപ്പമുളള കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ടായിരുന്നു ആശംസ.
"എന്റെ എമര്‍ജന്‍സി കോണ്‍ടാക്റ്റിന് പിറന്നാള്‍ ആശംസകള്‍ - എന്റെ ഒരു കോള്‍ പോലും ഇതുവരെ മിസ് ചെയ്യാത്ത ആൾക്ക്. പിറന്നാള്‍ ആശംസകള്‍ ഏട്ടാ" എന്നായിരുന്നു മഹിമ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ താരത്തിന്റെ സഹോദരന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റുകളുമായി എത്തിയത്.

അതേസമയം, അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 'ബ്രോമാന്‍സ്' ആണ് മഹിമയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാളചിത്രം. മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു.

Comments