അനുയോജ്യമായ ഗാലക്സി ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കുമായി ആന്‍ഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 9 (One UI 9) അപ്ഡേറ്റിന്റെ സ്റ്റേബിള്‍ വേര്‍ഷന്‍ സാംസങ് ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള തെറ്റായ ശ്രമങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് സാംസങ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പരമാവധി 20 തെറ്റായ ശ്രമങ്ങള്‍ മാത്രമേ അനുവദിക്കൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, വണ്‍ യുഐ 9-ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗാലക്സി ഉപകരണത്തില്‍ തുടര്‍ച്ചയായി 13 തവണ അണ്‍ലോക്ക് ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഫോണ്‍ പൂര്‍ണ്ണമായും 'ലോക്ക്ഡൗണ്‍ മോഡിലേക്ക്' മാറും.
ബ്രൂട്ട് ഫോഴ്സ് ആക്രമണങ്ങള്‍ തടയാന്‍ പുതിയ സുരക്ഷാ ക്രമീകരണം
ഓണ്‍ലൈന്‍ പോര്‍ട്ടലായ 9to5Google-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രോയിഡ് 17 അധിഷ്ഠിത വണ്‍ യുഐ 9 അപ്ഡേറ്റിലൂടെ സാംസങ് തെറ്റായ അണ്‍ലോക്ക് ശ്രമങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. തുടര്‍ച്ചയായ തെറ്റായ ശ്രമങ്ങള്‍ക്ക് ശേഷം ഉപകരണം ലോക്ക്ഡൗണ്‍ മോഡിലേക്ക് മാറുകയും, തുടര്‍ന്ന് ഫോണ്‍ പൂര്‍ണ്ണമായി റീസെറ്റ് (Hard Reset) ചെയ്യേണ്ടതായും വരും. വിവിധ സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് പാസ്കോഡുകള് മാറിമാറി നല്കി ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന 'ബ്രൂട്ട് ഫോഴ്സ് (Brute-force)' ആക്രമണങ്ങളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കാനാണ് ഈ പുതിയ ഫീച്ചര്‍ സഹായിക്കുന്നത്.
പരാജയപ്പെടുന്ന ഓരോ ശ്രമത്തിനും ശേഷമുള്ള കാത്തിരിപ്പ് സമയവും (Lockout) വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരേ പാസ്കോഡ് തന്നെ വീണ്ടും വീണ്ടും അടിച്ചു നല്കിയാല് അത് പുതിയ തെറ്റായ ശ്രമമായി കണക്കാക്കില്ല.
തെറ്റായ ശ്രമങ്ങളും കാത്തിരിപ്പ് സമയവും താഴെ പറയുന്ന രീതിയിലാണ്:
5 തെറ്റായ ശ്രമങ്ങള്‍ : 1 മിനിറ്റ് ലോക്കൗട്ട്
6 തെറ്റായ ശ്രമങ്ങള്‍ : 5 മിനിറ്റ് ലോക്കൗട്ട്
7 തെറ്റായ ശ്രമങ്ങള്‍ : 15 മിനിറ്റ് ലോക്കൗട്ട്
8 തെറ്റായ ശ്രമങ്ങള്‍ : 30 മിനിറ്റ് ലോക്കൗട്ട്
9, 10, 11, 12 ശ്രമങ്ങള്‍: യഥാക്രമം 90 മിനിറ്റ്, 4 മണിക്കൂര്‍, 12 മണിക്കൂര്‍, 24 മണിക്കൂര്‍ ലോക്കൗട്ട്
തുടര്‍ച്ചയായ 13-ാമത്തെ തെറ്റായ ശ്രമത്തില്‍, ആന്‍ഡ്രോയിഡ് 17 വണ്‍ യുഐ 9 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാംസങ് ഗാലക്സി ഡിവൈസ് ലോക്ക്ഡൗണ്‍ മോഡിലേക്ക് പ്രവേശിക്കും. ഇതിന് ശേഷം ഫോണ്‍ വീണ്ടും ഉപയോഗിക്കണമെങ്കില്‍ ഫാക്ടറി റീസെറ്റ് (Factory Reset) ചെയ്യേണ്ടി വരും.
കൂടാതെ, 20 വര്‍ഷത്തെ കാലയളവിനുള്ളില്‍ തെറ്റായ അണ്‍ലോക്ക് ശ്രമങ്ങളുടെ ആകെ എണ്ണം 20 ആയി സാംസങ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പുതിയ ആന്‍ഡ്രോയിഡ് 17 അപ്ഡേറ്റിലൂടെയാണ് ഈ സവിശേഷതകള്‍ വരാനിരിക്കുന്നതെങ്കിലും, അടുത്തിടെ വിപണിയിലെത്തിയ സാംസങ് ഗാലക്സി Z ഫോള്‍ഡ് 8, Z ഫോള്‍ഡ് 8 അള്‍ട്രാ, Z ഫ്ലിപ്പ് 8 ഫോണുകളില്‍ ഈ പുതിയ സോഫ്റ്റ്വെയര് വേര്‍ഷന്‍ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

Comments