നടി ശ്രീവിദ്യ അനശ്വരമാക്കിയ എവര്‍ഗ്രീന്‍ ഗാനം പുനരവതരിപ്പിച്ച് നടി വീണ നായര്‍. ‘അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്’ എന്ന ഹിറ്റ് ഗാനത്തിനാണ് വീണ റീല്‍ ഒരുക്കിയത്. വീണയുടെ മനോഹരമായ ഭാവപ്രകടനങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.
ശ്രീവിദ്യയുടെ ഭാവപ്രകടനങ്ങള്‍ മനോഹരമായിത്തന്നെ വീണ പുനരവതരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ വീണയെ കാണാന്‍ ശ്രീവിദ്യയുടെ ഛായയുണ്ടെന്ന് പലരും കമന്റായായി കുറിക്കുന്നുണ്ട്. വലിയ പ്രശംസയാണ് വീണയ്ക്ക് ലഭിക്കുന്നത്.

സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് നടി വീണ നായര്‍. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി കോമഡി സീരിയലുകളിലും താരം വേഷമിട്ടു. ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് ആണ് വീണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Comments