മാറാട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജീൻസും ടോപ്പുമണിഞ്ഞ് കോടതിയിലെത്തിയത് ആളുകളുടെ ശ്രദ്ധയാകർഷിച്ചു. പുതിയ ലുക്കിൽ സ്പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളുമായായിരുന്നു ജോളി എത്തിയത്. പുതിയ വേഷം കണ്ട് ആളുകൾ കൂടിയതോടെ പൊലീസ് ഇവരെ സ്ഥലത്തുനിന്ന് മാറ്റി. ഈ സമയത്ത് അവർ പൊലീസുകാരോട് ചിരിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.
നേരത്തെ, ജോളി ബി.എ പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തിയത് വാര്‍ത്തയായിരുന്നു. ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കോഴ്സിലാണ് ചേർന്നിരിക്കുന്നത്. ജോളിയുടെ ഭർത്താവ് റൊയ് തോമസിന്റെ കൊലപാതക കേസിലാണ് ഇന്ന് ഹാജരായത്.
2002 മുതൽ 2016 വരെയുള്ള 14 വർഷത്തിനിടെ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോളി. ഭർത്താവിന്റെ അമ്മയായ അന്നമ്മ തോമസ്, അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ആദ്യ ഭാര്യ സിലി എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.
2011ലാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത്. മരണത്തിൽ സഹോദരന്‍ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. പിന്നീട് ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Comments