സിനിമാപ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും വലിയൊരു നൊമ്പരം നല്കി കലാഭവന്‍ നവാസ് മാഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും, സിനിമകളിലൂടെയും ഏറെ പ്രിയങ്കരനായിരുന്ന നവാസിന്റെ അപ്രതീക്ഷിതമായി ഉണ്ടായ വേര്‍പാട് ഒരു ഞെട്ടലോടു കൂടിയാണ് പ്രേക്ഷകർ ഒന്നടങ്കം കേട്ടത്. 2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമായിരുന്നു നവാസ് മരണപ്പെട്ടത്.
ഇപ്പോഴിതാ വാപ്പ പോയിട്ട് ഒരു വര്‍ഷം തികയുന്നതിന്റെ നൊമ്പരം സോഷ്യല്‍ മീഡിയയിലൂടെ വൈകാരികമായി പങ്കിട്ടിരിക്കുകയാണ് മകന് റിഹാന് നവാസ്. എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാവുമെന്നും ഒരു വർഷം മുൻപ് തങ്ങൾ ആ ഹീറോയെ നഷ്ടമായെന്നുമാണ് മകന് കുറിച്ചത്.
‘‘എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഒരു വർഷം മുൻപാണ് ഞങ്ങൾക്ക് ഞങ്ങളുടെ ഹീറോയെ നഷ്ടമായത്. അദ്ദേഹം കൺമറഞ്ഞു, പക്ഷേ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി ജീവിക്കുന്നു...’’ എന്നായിരുന്നു നവാസിനൊപ്പമുള്ള കുടുംബചിത്രം പങ്കിട്ട് റിഹാന് കുറിച്ചത്. നിരവധി ആരാധകര്‍ നവാസിനും കുടുംബത്തിനും സ്നേഹം പങ്കിട്ടും പ്രാര്‍ത്ഥനയില്‍ തങ്ങള്‍ ഉള്‍പ്പെടുത്തുവെന്ന് കുറിച്ചും പോസ്റ്റിനു താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്.
തന്റെ അവസാന ചിത്രമായ ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനു ശേഷം ഹോട്ടല്‍മുറിയിലെത്തിയ നവാസിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ഹോട്ടൽ റൂമിൽ വിശ്രമിക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

നവാസിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ നിരവധി സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിടുന്നുണ്ട്. കലാഭവൻ നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കറും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്ക് നഷ്ടമായത് അനുജനെ മാത്രമല്ല തന്റെ വലം കൈ കൂടിയാണ് എന്നാണ് നിയാസ് ബക്കർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അതേസമയം വിജീഷ് പാണത്തൂർ സംവിധാനം ചെയ്ത ‘പ്രകമ്പനം’ ആയിരുന്നു കലാഭവൻ നവാസ് അവസാനം അഭിനയിച്ച ചിത്രം. ഹൊറർ- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിലും ഒടിടിയിലും ലഭിച്ചത്. സാഗർ സൂര്യ, ഗണപതി, അമീൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ താരം കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തി നേടിത്തുടങ്ങിയത്. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു...
1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാന് നവാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായകനും സഹനടനുമായി മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ.

Comments